Blog Post

Karanavars > News > Accident > ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികൾക്ക് കൈത്താങ്ങായി കോളേജുകൾ

ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികൾക്ക് കൈത്താങ്ങായി കോളേജുകൾ

ഡൽഹി സത്യനികേതനിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ വലിയ ദുരന്തത്തിൽ വിദ്യാർഥികൾക്ക് ആശ്വാസവുമായി വിവിധ കോളേജുകൾ രംഗത്ത്. അപകടത്തിൽ പെട്ട വിദ്യാർഥികൾക്ക് കോളേജുകളുടെ നേതൃത്വത്തിൽ താത്കാലിക ഭക്ഷണവും താമസവും ഒരുക്കിവരികയാണ്. ഇന്നലെ ഉച്ചയോടെയാണ് ഡൽഹി സർവകലാശാല സൗത്ത് കാമ്പസിന് സമീപമുള്ള സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് വൻ ദുരന്തമുണ്ടായത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ അനുമതിയില്ലാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .

അപകടത്തെ തുടർന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (MCD) കടുത്ത നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സൗത്ത് സോൺ ഡപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാർ ഉൾപ്പെടെ അഞ്ച് മുനിസിപ്പൽ ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തു. സുപ്രീം കോടതി ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കാറ്റപ്പറത്തി പ്രവർത്തിച്ച ഹോസ്റ്റലിന്റെ ഉടമ ഹരിറാം ബൻസാലിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇയാൾക്കായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തിൽ ഏഴ് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനായി എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഇന്നലെ രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണ്. നഗരത്തിലെ നാല് നിലകളിൽ കൂടുതലുള്ള മുഴുവൻ അനധികൃത കെട്ടിടങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കാനും അനധികൃത നിർമ്മാണങ്ങൾ ഉടൻ സീൽ ചെയ്യാനും മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരും കോളേജ് അധികൃതരും സംയുക്തമായി ദുരിതശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.

Leave a comment

Your email address will not be published. Required fields are marked *