Blog Post

Karanavars > News >

ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് 45,000 രൂ​പ ന​ഷ്​​​ട​മാ​യി

ബം​ഗ​ളൂ​രു: ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ​ക​ള്‍ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് ന​ഷ്​​ട​മാ​യ​ത് 45,000 രൂ​പ. ഇ​തു​സം​ബ​ന്ധി​ച്ച്‌ വി​മാ​ന​പു​ര​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ ​ബം​ഗ​ളൂ​രു സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നാ​യി കു​റെ തേ​ങ്ങ​ക​ള്‍ ഒ​ന്നി​ച്ച്‌ ല​ഭി​ക്കാ​നു​ള്ള വ​ഴി തേ​ടി ഗൂ​ഗി​ളി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൈ​സൂ​രു ആ​ര്‍.​എം.​സി യാ​ര്‍ഡി​ലെ മ​ല്ലി​കാ​ര്‍ജു​ന്‍ എ​ന്ന വ്യ​ക്തി​യു​ടെ ന​മ്ബ​ര്‍ ക​ണ്ട​ത്. ഈ ​ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌ ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു. എ​ന്നാ​ല്‍, മു​ഴു​വ​ന്‍ പ​ണ​വും മു​ന്‍കൂ​റാ​യി അ​യ​ക്ക​ണ​മെ​ന്ന് മ​ല്ലി​കാ​ര്‍ജു​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച്‌ 45,000 രൂ​പ സ്ത്രീ ​ഗൂ​ഗി​ള്‍ […]

Read More

രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാന്‍ കേന്ദ്ര ശ്രമം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും. അതേ സമയം ഒറ്റ വോട്ടര്‍ പട്ടികക്കുള്ള നീക്കത്തെ പ്രതിപക്ഷം എതിര്‍ത്തു. സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന നീക്കമെന്ന് നിയമ മന്ത്രാലയത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റിയില്‍ പ്രതിപക്ഷം വിമര്‍ശിച്ചു. ആധാറുമായി വോട്ടര്‍ ഐഡി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി കഴിഞ്ഞ ദിവസം പാര്‍ലമെന്ററി ജനാധിപത്യത്തിന് വിരുദ്ധമായി ഇരു സഭകളിലും പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് […]

Read More

പി.ടി. തോമസ് എംഎല്‍എ അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ജനകീയനായ പൊതുപ്രവര്‍ത്തകനും

തിരുവനന്തപുരം: പി.ടി. തോമസ് എംഎല്‍എ (71) അന്തരിച്ചു. രാവിലെ 10.15ന് വെല്ലൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. തൃക്കാക്കര എംഎല്‍എ ആണ്. കെ പി സി സി യുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്‌സഭയില്‍ അംഗവുമായിരുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പി.ടി തോമസ്. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്ബില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. എം.എ. എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ […]

Read More

നടി പാര്‍വതി തിരുവോത്തിന്‍റെ പരാതി: യുവാവിനെതിരെ കേസെടുത്തു

തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ കൊല്ലം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി അഫ്സലിനെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. 2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്‍റെ വീട്ടില്‍ വെച്ച്‌ പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി. നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Read More

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം; നിയമഭേദഗതി ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്ബര്‍ ആവശ്യപ്പെടാന്‍ ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അനുവാദം നല്‍കുന്നതാണ് ബില്‍. വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്ബര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അനുമതി നല്‍കുന്നു. ഒന്നിലധികം […]

Read More

കെ റെയില്‍ സ്ഥലമേറ്റെടുപ്പ്: ദേഹത്ത് പെട്രോളൊഴിച്ച് കുടുംബത്തിന്റെ പ്രതിഷേധം……

കൊല്ലം: കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് കുടുംബത്തിന്റെ പ്രതിഷേധം. ദേഹത്ത് പെട്രോള്‍ ഒഴിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യില്‍ ലൈറ്ററും കരുതിയിരുന്നു. സ്ഥലമേറ്റെടുക്കുന്ന പക്ഷം ഈ കുടുംബത്തിന്റെ വീട് പൂര്‍ണമായും നഷ്ടപ്പെടും. ഇതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും കടന്നത്. ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. […]

Read More

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്, പിണറായി സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത് 19 ആ​ർ എ​സ് എ​സ് – ബി ജെ പി പ്ര​വ​ർ​ത്തകർ

കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നടിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തിൽ ബി ജെ പി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയത്. രഞ്ജിത് വധക്കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഏകപക്ഷീയമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണം.ബി […]

Read More

തിരുവനന്തപുരത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു . ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത് . ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത് .27 വയസുകാരി വിമാനത്തിലെ സമ്ബര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ […]

Read More

ആലപ്പുഴയിലെ സമാധാനയോഗം പ്രഹസനം: കെ.സുരേന്ദ്രന്‍

ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബിജെപിയെ ഔദ്യോഗികമായി യോഗത്തിലേക്ക് ക്ഷണിച്ചില്ല. സമാധാനത്തിന് എതിരല്ല. കൊല്ലപ്പെട്ട ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ സംസ്‌കാരം കഴിഞ്ഞ് സൗകര്യപ്രദമായ സമയത്ത് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്ന് ഉച്ചയക്ക് മൂന്ന് മണിക്കായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി ജില്ലാനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ യോഗം വൈകിട്ട് അഞ്ചുമണിയിലേക്ക് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചിരുന്നു. […]

Read More

ചില വിഷയങ്ങളില്‍ രാഷ്ട്രീയവ്യത്യാസം മാറ്റിവെക്കണമെന്ന് തരൂര്‍; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി……

തിരുവനന്തപുരം: ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കെ.റെയിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് തരൂര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. കെ റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി തുറന്നടിച്ചു. ‘ഒരു കോണ്‍ഗ്രസുകാരനാണെങ്കില്‍ കോണ്‍ഗ്രസ് […]

Read More