Blog Post

Karanavars > News >

കള്ളനാണെന്ന് കരുതി കുത്തിയതല്ല; മകളെ പ്രണയിക്കുന്നതിലുള്ള പകയില്‍ സൈമണ്‍ അനീഷിനെ കുത്തി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: പേട്ടയില്‍ 19കാരന്‍ അനീഷ് ജോര്‍ജ് എന്ന ചെറുപ്പക്കാരനെ കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കള്ളനെന്ന് തെറ്റിദ്ധരിച്ച്‌ കുത്തിയതാണെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍ പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസ് ഈ മൊഴി തള്ളിയിരുന്നു. പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് കുത്തി എന്നാണ് പുറത്ത് വന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സൈമണിന്റെ […]

Read More

നടൻ ജി.കെ പിള്ള അന്തരിച്ചു……

തിരുവനന്തപുരം: പ്രശസ്ത  നടൻ ജി.കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം 1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ്  ജനനം.  ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്. പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെയാണ് ജി.കെ […]

Read More

തമിഴ്നാട്ടില്‍ കനത്ത മഴ; മൂന്ന് മരണം, നാല് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ശക്തമായ മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ഉണ്ട്. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.

Read More

പേട്ട കൊലപാതകം; കൊലയ്‌ക്ക് മുൻപ് പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നതായി ഫോൺ രേഖ

തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തായ പത്തൊൻപതുകാരൻ അനീഷ് ജോ‌ർജ്ജിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തും മുൻപ് പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ പുറത്ത്. അനീഷിന്റെ കൊലപാതകത്തിന് മുൻപ് പുലർച്ചെ 3.20ന് പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നു. 3.30നായിരുന്നു അനീഷിനെ പെൺകുട്ടിയുടെ അച്ഛൻ ലാലൻ കൊലപ്പെടുത്തിയത്. തുടർന്ന് 4.30ന് അനീഷിന്റെ അമ്മ തിരികെ വിളിച്ചപ്പോൾ ഫോണെടുത്ത പെൺകുട്ടിയുടെ അമ്മ മകനെക്കുറിച്ച് പൊലീസിൽ ചോദിക്കാൻ പറഞ്ഞതായി വെളിപ്പെടുത്തി. ലാലൻ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി ചെയ്‌തതാണെന്ന് അനീഷിന്റെ ബന്ധുക്കൾ […]

Read More

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു……

കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. 1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതര്‍), അദിതി അന്തര്‍ജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം നേടി. ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിര്‍വഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിൽ സഹായിയായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം […]

Read More

കെ മുരളീധരന്‍ പെരുമാറുന്നത് ഫ്യൂഡല്‍ മാടമ്ബിയെ പോലെ: മന്ത്രി വി ശിവന്‍കുട്ടി

കെ മുരളീധരന്‍ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചൂടുള്ളപ്പോള്‍ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരന്‍ ഫ്യൂഡല്‍ മാടമ്ബിമാരെ പോലെയാണ് പെരുമാറുന്നതെന്ന്‌ വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര്‍ കൂടാരത്തില്‍ ആണ് കെ മുരളീധരന്‍. പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്ബ് കാവിക്കറ പുരണ്ടോ […]

Read More

കേരള കോണ്‍ഗ്രസ് ബി കുടുംബ പാര്‍ട്ടിയല്ല, നിയമപരമായി ഒന്നേയുള്ളൂവെന്നും കെ ബി ഗണേഷ് കുമാര്‍

കൊല്ലം: കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്നും തന്റെ കുടുംബത്തിലെ ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. സഹോദരി ഉഷ മോഹന്‍ദാസിന് മറുപടിയെന്നോണമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ബി പിളരുകയും പുതിയ വിഭാഗം അദ്ധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ ചുമതലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗണേഷിന്റെ പ്രതികരണം. തന്നെ പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും നിയമപരമായി കേരള കോണ്‍ഗ്രസ് ബി ഒന്നേയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള […]

Read More

മുഹമ്മദിന്റെ മുറിച്ചെടുത്ത കാല്‍ ഉപേക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ ഉപയോഗിച്ചത് സ്‌കൂള്‍ ബാഗ്; ആയുധങ്ങള്‍ കണ്ടെടുത്തു

കല്‍പറ്റ: അമ്ബലവയല്‍ മുഹമ്മദ്(68) വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. വൃദ്ധനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലി, മുറിച്ച്‌ മാറ്റിയ കാല്‍ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ബാഗ് എന്നിവയാണ് കണ്ടെത്തിയത്. മുഹമ്മദിന്റെ വീട്ടില്‍ നിന്നും പരിസരത്ത് നിന്നുമായിട്ടാണ് ഇവ കിട്ടിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും അവരുടെ മാതാവും പിടിയിലായിരുന്നു. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് ഇവര്‍. കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടികള്‍ ഉപേക്ഷിച്ച മുഹമ്മദിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് പെണ്‍കുട്ടികളെയും മാതാവിനെയും തെളിവെടുപ്പിനായി കൊണ്ടുവന്നത്. അമ്മയെ മുഹമ്മദ് […]

Read More

നാളെ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റി

തിരുവനന്തപുരം: ഓട്ടോ– ടാക്സി നിരക്ക് വർദ്ധിപ്പിക്കുക, സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ ഡിസംബർ 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റി. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഓട്ടോ ടാക്‌സി നിരക്ക് വ‌ർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേ‌ത്തു. നിരക്ക് വ‌ർദ്ധനവിനെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയ്ക്ക് ചുമതല നൽകിയതായും മന്ത്രി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് […]

Read More

വോട്ട് തരൂ, 200 രൂപയുടെ മദ്യം 50 രൂപയ്ക്ക് തരാം: വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷന്‍……

വിജയവാഡ: 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു. ചൊവ്വാഴ്ച വിജയവാഡയിൽ വെച്ച് നടന്ന യോഗത്തിൽ വെച്ചായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം. ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകുമെന്ന് സോമു വീർരാജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ […]

Read More