Blog Post

Karanavars > News >

‘ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായ ആര്‍ഭാടം’: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ – ഗവര്‍ണര്‍ തര്‍ക്കത്തില്‍ അയവില്ല. ഇപ്പോഴിതാ, ഗവര്‍ണറെ വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായൊരു ആര്‍ഭാഡമാണെന്ന് വിചാരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും അതുകൊണ്ട് തന്നെ അവരുടെ ചെയ്തികളും അങ്ങനെയൊക്കെതന്നെയായിരിക്കുമെന്ന് മുന്‍കൂട്ടി കാണുന്നുണ്ടെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നതെന്നും അതു […]

Read More

കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി ഓഫിസ് തകര്‍ത്തു

പേരൂര്‍ക്കട: കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി ഓഫിസ് കെട്ടിടം അജ്ഞാതര്‍ തകര്‍ത്തു. കോണ്‍ഗ്രസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടമായിരുന്നു ഇത്. ശനിയാഴ്ച രാത്രി രണ്ടോടെയാണ് കെട്ടിടം തകര്‍ക്കപ്പെട്ടത്. കെട്ടിട ഉടമയും വാടകക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും കോടതിയില്‍ ഇതു സംബന്ധിച്ച്‌ കേസ് നടക്കുകയായിരുന്നെന്നും പേരൂര്‍ക്കട പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കെട്ടിട ഉടമയായ പാറശ്ശാല സ്വദേശിക്കെതിരെ കേസെടുത്തതായി പേരൂര്‍ക്കട ഇന്‍സ്പെക്ടര്‍ സജികുമാര്‍ പറഞ്ഞു. വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച വൈകീട്ടോടെ […]

Read More

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് ദുരൂഹം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം | കേരളത്തിലെ സര്‍വകലാശാല നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നിലപാട് ദുരൂഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. ചാന്‍സലര്‍ പദവിയിലിരിക്കുന്നയാള്‍ക്ക് വിവേചനാധികാരമുണ്ട്. ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ട ആളല്ല ചാന്‍സലര്‍. ഗവര്‍ണറുമായി ഈ വിഷയത്തില്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. ഗവര്‍ണറും സര്‍ക്കാറും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി തുടരണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് കോടിയേരി പറഞ്ഞു.

Read More

വിശ്വസുന്ദരിപ്പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്

എയ്‌ലാറ്റ് (ഇസ്രായേല്‍): രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം. പഞ്ചാബില്‍നിന്നുള്ള 21കാരി ഹര്‍നാസ് സന്ധുവാണ് നേട്ടം സ്വന്തമാക്കിയത്. ഇസ്രായേലിലെ എയ്‌ലാറ്റില്‍ നടന്ന 70ാമത് മിസ് യൂനിവേഴ്‌സ് മല്‍സരത്തില്‍ പരാഗ്വെ ഫസ്റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി. മുന്‍ വിശ്വസുന്ദരി മെക്‌സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിനെ കിരീടമണിയിച്ചത്. ഇത് മൂന്നാം തവണയാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. സുസ്മിത സെന്നും (1994) ലാറ ദത്തയുമാണ് (2000) ഇതിന് മുമ്ബ് ഇന്ത്യയ്ക്കായി നേട്ടം സ്വന്തമാക്കിയവര്‍. എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹര്‍നാസ് സന്ധു 2021ലെ […]

Read More

ഹെലികോപ്ടര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, കുടുംബത്തിന് അറിയിപ്പ് ലഭിച്ചു

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച്‌ സൈന്യത്തില്‍ നിന്നുള്ള സന്ദേശം കുടുംബത്തിന് ലഭിച്ചു. ഇന്ന് രാത്രി ന്യൂഡല്‍ഹിയില്‍ നിന്ന് കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് നാളെ പുത്തൂരിലെത്തിക്കും. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ പ്രദീപ് 2004ലാണ് വ്യോമസേനയുടെ ഭാഗമായത്. കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണില്‍ ജൂനിയര്‍ കേഡറ്റ് […]

Read More

സമരം നടത്തുന്ന പി.ജി ഡോക്​ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയേണ്ട; ഉത്തരവ്​ പിന്‍വലിച്ചു

തിരുവനന്തപുരം: സമരം നടത്തുന്ന പി.ജി.ഡോക്​ടര്‍മാര്‍ തല്‍ക്കാലത്തേക്ക്​ ഹോസ്റ്റല്‍ ഒഴിയേണ്ട. ഇതുമായി ബന്ധപ്പെട്ട്​ മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പല്‍മാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്​ പിന്‍വലിച്ചു. സമരത്തിലുള്ള പി.ജി ഡോക്​ടര്‍മാര്‍ ഹോസ്റ്റലില്‍ നിന്നും കാമ്ബസില്‍ നിന്നും വിട്ടുനില്‍ക്കണമെന്നായിരുന്നു വിവാദ ഉത്തരവ്​. സമരത്തില്‍ പങ്കെടുക്കുന്ന പി.ജി ഡോക്ടര്‍മാര്‍ ഹോസ്​റ്റല്‍ ഒഴിയണമെന്നും കാമ്ബസില്‍നിന്ന്​ വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട്, തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരാണ്​ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയത്​. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാമ്ബസില്‍നിന്ന്​ മാറി നില്‍ക്കണമെന്നാവശ്യപ്പെടുന്ന […]

Read More

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ 25 രോഗബാധിതര്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്​ഥിരീകരിച്ചു. ഡിസംബര്‍ നാലിന്​ ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന്​ തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. സിംബാബ്​വെയില്‍നിന്ന്​ മടങ്ങിയെത്തിയയാള്‍ക്കാണ്​ ജാംനഗറില്‍ ഡിസംബര്‍ നാലിന്​ രോഗം സ്​ഥിരീകരിച്ചത്​. ജനിതക ശ്രേണീകരണത്തിലാണ്​ ഒമിക്രോണ്‍ വകഭേദമാണെന്ന്​ കണ്ടെത്തിയത്​. രണ്ടു ഡോസ്​ വാക്​സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 10 പേരെ നിരീക്ഷണത്തിലാക്കുകയും കോവിഡ്​ […]

Read More

ജനറലിന് അവസാനമായി വിട ചൊല്ലുന്നത് 800 സൈനികർ, ആദരസൂചകമായി 17 റൗണ്ട് ഗൺ സല്യൂട്ട്

ന്യൂഡൽഹി: ത​മി​ഴ്നാ​ട്ടി​ലെ​ ​കൂ​നൂ​രി​ൽ​ ​കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ​ ​വ്യോ​മ​സേ​നാ​ ​ ഹെ​ലി​കോ​പ്റ്റ​ർ​ ​അ​പ​ക​ട​ത്തിൽ മരിച്ച ​ ഇ​ന്ത്യ​യുടെ​ ​സം​യു​ക്ത​ ​സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്തിമോപചാരമർപ്പിച്ച് രാജ്യം. ഇരുവരുടെയും ഭൗതിക ശരീരം ഡൽഹിയിലെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ എത്തിച്ചു. സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമർപ്പിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖർ വസതിയിൽ എത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ […]

Read More

‘മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട’: കടുപ്പിച്ച്‌ മുഖ്യമന്ത്രി

കണ്ണൂര്‍: വഖഫ് ബോര്‍ഡിലെ പി എസ് സി നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുസ്ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നു. ആ ഘട്ടത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്ലീം […]

Read More

റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്ന് ലീഗ് നേതാവ്

പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീ​ഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. മുഹമ്മദ് റിയാസും മുഖ്യമന്ത്രിപിണറായി വിജയന്റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീ​ഗ് നേതാവിന്റെ അധിക്ഷേപം. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീ​ഗ് കോഴിക്കോട് ബീച്ചില്‍ വെച്ച്‌ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അഹ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസ്താവന. ലൈം​ഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇയാള്‍ പ്രസം​ഗത്തില്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ […]

Read More