Blog Post

Karanavars > News >

പത്തുപേര്‍ കൂടി പോസിറ്റീവ്; ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു……

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 90 ആയി. ഡല്‍ഹിയില്‍ മാത്രം ഒമിക്രോണ്‍ ബാധിതര്‍ 20 ആയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം നേരിടുന്നതിന് കര്‍ശന  ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും നിര്‍ദേശിച്ചിരുന്നു. ഒമിക്രോണ്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഒമിക്രോണ്‍ വകഭേദ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് […]

Read More

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 35,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 4,570 രൂപയും പവന് 320 രൂപ വര്‍ധിച്ച്‌ 35,560 രൂപയിലുമാണ് ഇന്നത്തെ നിരക്ക്. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച്‌ ഗ്രാമിന് 4,530 രൂപയിലും പവന് 35,240 രൂപയിലുമായിരുന്നു വ്യാപാരം. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് […]

Read More

പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി: നിയമന ഉത്തരവ് നേരിട്ടെത്തി കൈമാറി മന്ത്രി

തൃശൂര്: കൂനൂരിലെ ഹെലികോപ്റ്റര് ദുരന്തത്തില് മരിച്ച വ്യോമസേന ജൂനിയര് വാറന്റ് ഓഫിസര് എ പ്രദീപിന്റെ ഭാര്യയ്ക്ക് സര്ക്കാര് ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു മന്ത്രി കെ രാജന് പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. ധനസഹായം നല്കുന്നതിന്റെ ഉത്തരവും മന്ത്രി പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് കൈമാറി. പ്രദീപിന്റെ ഭാര്യക്ക് സര്ക്കാര് ജോലിയും ധനസഹായമായി 5 ലക്ഷം രൂപ നല്കുന്നതിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 3 ലക്ഷം രൂപ പ്രദീപിന്റെ അച്ഛന് ചികിത്സക്കുള്ള സഹായം നല്കുന്നതിനും […]

Read More

നടിക്കെതിരായ അതിക്രമം: സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ദിലീപ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതില്‍ സമര്‍പ്പിച്ച ഹരജി നടന്‍ ദിലീപ് പിന്‍വലിച്ചു. കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നത്. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് ദിലീപ് ഹരജി പിന്‍വലിച്ചത്.

Read More

ഉറപ്പുകള്‍ പാലിച്ചില്ല; ചൊവ്വാഴ്ച മുതല്‍ അനിശ്​ചിതകാല ബസ്​ സമരമെന്ന്​ ഉടമകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ വാഗ്​ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌​ ഡിസംബര്‍ 21 മുതല്‍ സ്വകാര്യ ബസ്​ സര്‍വീസ്​ നിര്‍ത്തിവെക്കുമെന്ന്​ അറിയിച്ച്‌​ ബസുടമകള്‍. ചാര്‍ജ്​ വര്‍ധന ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയ വാഗ്​ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന്​ ബസുടമകള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക്​ ചാര്‍ജിളവ്​ നല്‍കണമെങ്കില്‍ നികുതി കുറക്കണം. അല്ലെങ്കില്‍ ഡീസല്‍ സബ്​സിഡി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. നേരത്തെ സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എട്ട് ദിവസം സമയം നല്‍കുകയാണെന്നും ബസുടമകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഒമ്ബതുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും […]

Read More

യൂട്യൂബറെ ആക്രമിച്ചെന്ന കേസ്: ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചു

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ചെന്ന കേസില്‍ ഡബിങ് കലാകാരി ഭാഗ്യലക്ഷ്മി അടക്കം മൂന്ന് സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചു. തമ്ബാനൂര്‍ പൊലീസ് സമര്‍പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മൂന്ന് പ്രതികള്‍. അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കയ്യേറ്റം ചെയ്യല്‍, എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 294(ബി), 323, 452, 506(1), […]

Read More

രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു, മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്നും സൂചന

ന്യൂഡൽഹി: കടുത്ത ആശങ്ക ഉയർത്തി രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു. കർണാടക, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ പുതുതായി 10 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 83 ആയി ഉയർന്നു. പുതിയ കേസുകളിൽ അഞ്ചെണ്ണം കർണാടകയിൽ നിന്നാണ് റിപ്പോർട്ടുചെയ്തത്. ഡൽഹിയിൽ നാലെണ്ണവും ഗുജറാത്തിൽ ഒരു കേസുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 32 എണ്ണം. രാജസ്ഥാനിൽ 17 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ അഞ്ചുകേസുകളും . ഡിസംബർ […]

Read More

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം; ഫയലുകള്‍ പകുതിയിലേറെയും കത്തി; അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എമാര്‍

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിച്ചിരുന്നു. താലൂക്ക് ഓഫീസിലെ പകുതിയോളം ഫയലുകളും മേല്‍ക്കൂരയും കത്തിയിട്ടുണ്ട്. ഓടിട്ട കെട്ടിടമായത് കൊണ്ട് മേല്‍ക്കൂരയിലെ മരത്തടി കത്തിയതാണ് തീയണക്കല്‍ ദീര്‍ഘിപ്പിച്ചത്. സമീപത്തെ പഴയ ട്രഷറി ഓഫീസിനും തീ പിടുത്തത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന് തീപിടുത്തമുണ്ടായ സ്ഥലത്തെത്തിയ എംഎല്‍എമാരായ കെ.കെ. രമയും ഇ കെ വിജയനും അന്വേഷണം […]

Read More

കെ റെയില്‍ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട്; തരൂരിന് സ്വന്തം നിലപാടെടുക്കാമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് കെ. മുരളീധരന്‍ എം.പി. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മാറിനില്‍കാന്‍ അവകാശമുണ്ട്. പാര്‍ട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയത്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനൊപ്പം ശശി തരൂര്‍ നില്‍ക്കില്ലെന്നാണ് തന്‍റെ വിശ്വാസം. കെ റെയില്‍ വിഷയത്തില്‍ പഠനത്തിന് ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാലിത് സര്‍ക്കാറിനൊപ്പമാണ് തരൂര്‍ നിലകൊള്ളുന്നുവെന്നല്ല. സര്‍ക്കാറിനൊപ്പം തരൂര്‍ […]

Read More

ഒടിടി റിലീസ് ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല; മരയ്ക്കാർ നാളെയുംകൂടി തുടരുമെന്ന് ഫിയോക്

കൊച്ചി: ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഈ നിർദേശം സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. പതിനേഴാം തീയതി മോഹൻലാൽ ചിത്രമായ മരയ്ക്കാറിന്റെ തിയേറ്റർ പ്രദർശനവും അവസാനിക്കുകയാണ്. നിലവിൽ നല്ല രീതിയിൽ പ്രദർശനം തുടരുന്ന ചിത്രമാണ് കുറുപ്പ്. അത്തരത്തിൽ ഓടിക്കൊണ്ടിരുന്ന സിനിമ ഒടിടിയിലേയ്ക്ക് മാറിയതിൽ കടുത്ത അതൃപ്തിയും ഫിയോക് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒടിടി റിലീസ് […]

Read More