Blog Post

Karanavars > News >

കേരളത്തില്‍ ഒമിക്രോണ്‍ നിരീക്ഷണം പാളി, മാര്‍ഗനിര്‍‌ദ്ദേശം ലംഘിച്ച്‌ രോഗി മാളിലും റസ്റ്റോറന്റിലും പോയതായി കണ്ടെത്തല്‍, എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ചയെന്ന കണ്ടെത്തല്‍. കോംഗോയില്‍ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാല്‍ ഇയാളുടെ സമ്ബര്‍ക്ക പട്ടിക അതി വിപുലമാണ്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച ഇയാള്‍ ഷോപ്പിംഗ് മാളികളിലും റസ്റ്റോറന്റുകളിലും കറങ്ങി നടന്നതാണ് […]

Read More

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിനിടെ പ്രതിഷേധം; ​പാര്‍ട്ടി വിടുകയാണെന്ന്​ പി.എന്‍ ബാലകൃഷ്​ണന്‍

തിരുവനന്തപുരം: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന്​ പാര്‍ട്ടി വിടുമെന്ന്​ അറിയിച്ച്‌​ പി.എന്‍ ബാലകൃഷ്​ണന്‍. സി.പി.ഐ.എം കവളങ്ങാട്​ മുന്‍ ഏരിയ സെക്രട്ടറിയാണ്​ ബാലകൃഷ്​ണന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍ ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം അദ്ദേഹം ജില്ലാ സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. അംഗത്വത്തില്‍ നിന്ന് നീക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്​. പാര്‍ട്ടി അനുഭാവിയായി തുടരും. രാഷ്ട്രീയ പ്രവര്‍ത്തനം പണത്തിന് വേണ്ടിയായി മാറിയിരിക്കുന്നു. പുതിയ ജില്ല കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് പാര്‍ട്ടി കാരണം പറഞ്ഞില്ല. […]

Read More

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂര്‍. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ഇത് നല്ല കാര്യമാണെന്നും വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വ്വം ശ്രമിക്കുന്നുവെന്നും ലുലു മാള്‍ ഉദ്ഘാടന വേദിയില്‍ തരൂര്‍ പറഞ്ഞു. ബുദ്ധിമുട്ടുകളും തടസങ്ങളും സമരങ്ങളും ഹര്‍ത്താലുകളുമായിരുന്നു വ്യവസായികളെ പിന്തിരിപ്പിച്ചതെന്നും താന്‍ വികസനത്തിനു വേണ്ടി നില്‍ക്കുന്ന വ്യക്തിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

Read More

‘രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രം’; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല -ഇ. ശ്രീധരന്‍

മലപ്പുറം: താന്‍ രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്നും രാഷ്ട്രസേവകന്‍ മാത്രമാണെന്നും ഇ. ശ്രീധരന്‍. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തില്‍ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായാണ് ഇ. ശ്രീധരന്‍ മത്സരിച്ചത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ശ്രീധരന്‍. തെരഞ്ഞെടുപ്പില്‍ വിജ‍യിക്കുമെന്ന ശുഭാപ്തി വിശ്വാസം ഇ. ശ്രീധരന്‍ പങ്കുവെച്ചിരുന്നു. ബി.ജെ.പി കേരളത്തില്‍ അധികാരത്തിലേറുമെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു. എന്നാല്‍, 3840 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലാണ് ശ്രീധരനെ […]

Read More

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തില്‍; രോഗബാധ 77 രാജ്യങ്ങളില്‍; ജാഗ്രത വര്‍ധിപ്പിക്കണം; തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തണമെന്ന് ഡബ്ല്യുഎച്ച്‌ഒ

ന്യൂദല്‍ഹി: ലോകത്ത് ഒമിക്രോണ്‍ വ്യാപനം വളരെ വേഗത്തിലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). കൊവിഡിന്റെ മറ്റ് വകഭേദത്തേക്കാളും വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും അതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. നിലവില്‍ 77 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി രോഗം സ്ഥിരീകരിക്കാത്ത രാജ്യങ്ങളില്‍ പോലും രോഗബാധയുണ്ടെന്നാണ് സംശയിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു. രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെങ്കിലും വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങളെ പോലും അട്ടിമറിക്കാനുള്ള […]

Read More

കുപ്പിവെള്ളം ഇനി 13 രൂപയ്‌ക്ക് കിട്ടില്ല, തീരുമാനം മോദി സര്‍ക്കാരിന്റെ കൈയില്‍

കൊച്ചി: കുപ്പിവെള്ളത്തിന് വില 13 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്‌ചറേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തിനകം സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അധികാരപരിധി മറികടന്ന് അവശ്യസാധന നിയന്ത്രണ നിയമത്തില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കുകയാണ് ചെയ്തതെന്ന് […]

Read More

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍; ഉദ്ഘാടനം ഇന്ന്

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്ബതിന് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് മാള്‍ ഉയര്‍ന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ […]

Read More

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നതിൽ തെറ്റില്ല; നമ്മുടെ പ്രധാനമന്ത്രിയാണ്,​ എന്തിനാണ് അതിൽ ലജ്ജിക്കുന്നതെന്നും ഹൈക്കോടതി

കൊച്ചി: വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം മാറ്റണമെന്ന ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിൻ എടുക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്‌ക്കുന്നത് എന്തിനാണെന്ന ഹർജിക്കാരൻ പീറ്റർ മാലിപ്പറമ്പിലിന്റെ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. ‘വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കിൽ എന്താണ് പ്രശ്നം? നിങ്ങൾ ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹവും പ്രധാനമന്ത്രിയാണ്. ആ […]

Read More

മരക്കാര്‍ ഒടിടിയിലേക്ക്; ആമസോണ്‍ പ്രൈമില്‍ 17 ന് എത്തും

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 17ന് ഒടിടിയില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ്. ചിത്രം ഡിസംബര്‍ രണ്ടിനായിരുന്നു തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, മഞ്ജുവാര്യര്‍, നെടുമുടി വേണു, മുകേഷ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രമാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഒടിടി റിലീസിനെത്തും.

Read More

ഒമിക്രോണ്‍, കോവിഡ് വാക്സിന്‍റെ ഫലം കുറക്കുച്ചുവെന്ന് ലോകാരാഗ്യ സംഘടന

ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെയുള്ള ഒമിക്രോണ്‍ ബാധക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ഒമിക്രോണ്‍, കോവിഡ് വാക്സിന്‍റെ ഫലം കുറക്കുന്നുവെന്ന് ഇക്കാര്യം വിശകലനം ചെയ്ത വിദ്ഗധര്‍ ചൂണ്ടിക്കാട്ടി. നിലവിലെ ലഭ്യമായ ഡാറ്റ കണക്കിലെടുക്കുമ്ബോള്‍ ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന വ്യക്തമാക്കുന്നു. ഇതാണ് വാക്സിന്‍ ഫലപ്രാപ്തി കുറച്ചത്. ഡിസംബര്‍ ഒമ്ബത് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്‍റെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് […]

Read More