Blog Post

Karanavars > News >

കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം; ചെരുപ്പ് കട പൂര്‍ണമായി കത്തിനശിച്ചു; കടയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. ബേബി ബസാറിലെ ചെരിപ്പുകടക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു. കടയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. വികെഎം ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച്‌ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്ത് എത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു […]

Read More

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു; കാരണം കോവിഡ് പേടി

മാഞ്ചസ്റ്റര്‍ ∙ ഇന്ത്യന്‍ ടീമില്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. ഇന്നു മുതല്‍ 14 വരെ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് റദ്ദാക്കിയത്. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. അഞ്ചാം ടെസ്റ്റില്‍ കളിക്കുന്നതില്‍ വിമുഖത വ്യക്തമാക്കി ഇന്ത്യന്‍ ടീമംഗങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) കത്തെഴുതിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ന് മത്സരം നടക്കില്ലെന്ന് വ്യക്തമാക്കി നിലവില്‍ കമന്റേറ്റര്‍ കൂടിയായ […]

Read More

ജോ ബൈഡനെ സെക്കന്‍ഡുകള്‍ക്കകം ഇടിച്ചിടും; പ്രസ്​താവനയുമായി ട്രംപ്​

ഫ്ലോറിഡ: ബോക്​സിങ്​ മത്സരം നടത്തുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനെ സെക്കന്‍ഡുകള്‍ കൊണ്ട്​ ഇടിച്ചിടുമെന്ന്​ ഡൊണാള്‍ഡ്​ ട്രംപ്​. ഫ്ലോറിഡയിലെ ഹോളിവുഡ്​ സെമിനോള്‍ ഹാര്‍ഡ് റോക്​ കാസിനോയില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡും വിറ്റര്‍ ബെല്‍ഫോര്‍ട്ടും തമ്മിലുള്ള ബോക്​സിങ്​ പോരാട്ടത്തിന്​ മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ്​ ട്രംപ്​ പ്രസ്​താവന നടത്തിയത്​. ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്​–വിറ്റര്‍ ബെല്‍ഫോര്‍ട്ട്​ പോരാട്ടത്തി​ല്‍ കമ​േന്‍ററ്ററി​െന്‍റ റോളില്‍ ട്രംപ്​ എത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഫോണിലൂടെ പ​​െങ്കടുത്ത ട്രംപിനോട്​ അവതാരകന്‍ താങ്കള്‍ക്ക്​​ ആരുടെയെങ്കിലും ഒപ്പം ബോക്​സിങ്ങില്‍ പ​െങ്കടുക്കാന്‍ ആഗ്രഹമുണ്ടോ എന്ന്​ ചോദിക്കുകയായിരുന്നു. ‘എനിക്ക് […]

Read More

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു

കണ്ണൂര്‍: വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിനും തുടര്‍ന്ന് പിഴയടക്കാന്‍ ആര്‍.ടി.ഒ ഓഫിസിലെത്തി പ്രശ്‌നമുണ്ടാക്കിയതിനും കേസില്‍ കുടുങ്ങിയ യൂടൂബര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരുടെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു. KL 73 ബി 777 നമ്ബറിലുള്ള വാഹനത്തിന്റെ രാജിസ്‌ട്രേഷനാണ് മരവിപ്പിച്ചത്. ജോയിന്റ് ആര്‍ട്ടിഒയുടെ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി. നെപ്പോളിയന്‍ എന്ന് പേരിട്ട ട്രാവലറാണ് ഇവരുടെ വാഹനം. ഇ ബുള്‍ ജെറ്റ് എന്ന പേരിലുള്ള ഇവരുടെ യൂടൂബ് ചാനലിന് 20 ലക്ഷത്തിനടുത്ത് […]

Read More

‘നാര്‍ക്കോട്ടിക്സ് ജിഹാദ്’; പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും സഭ തകര്‍ക്കരുത്. ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്ക് എടുക്കരുത്. ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നത് അക്ഷന്തവ്യമായ തെറ്റാണ്. മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുകയും ചെയ്തു.

Read More

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ; കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒമ്ബത് വകുപ്പുകള്‍ ചുമത്തി

കൊല്ലം : വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്തതെന്ന് കുറ്റപത്രം. ആത്മഹത്യ പ്രേരണയടക്കം ഒമ്ബത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. കുറ്റമറ്റ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്ന് കൊല്ലം റൂറല്‍ എസ്പി കെ.ബി. രവി അറിയിച്ചു. വിസ്മയയുടെ മരണം ആത്മഹത്യയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 102 സാക്ഷികളാണ് കേസില്‍ ഉള്ളത്. 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച്‌ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കേസിലെ […]

Read More

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്; കോളജ്​ തുറക്കാന്‍ മാര്‍ഗരേഖയായി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒക്​ടോബര്‍ നാല്​ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുണ്ടാവുക. ക്ലാസുകള്‍ തുടങ്ങുന്നതിന്​ മുമ്ബ്​ വിദ്യാര്‍ഥികള്‍ക്ക്​ ഒരു ഡോസ്​ വാക്​സിനെങ്കിലും ഉറപ്പാക്കും. ഇതിനായി വിദ്യാര്‍ഥികള്‍ക്കായി വാക്​സിനേഷന്‍ ക്യാമ്ബുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകള്‍ തുടങ്ങുക. കോവിഡ്​ പ്രതിരോധത്തിനായി കോളജുകളില്‍ പ്രത്യേക ജാഗ്രതസമിതികള്‍ രൂപീകരിക്കും. വാര്‍ഡ്​ കൗണ്‍സിലര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍ എന്നിവരെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ […]

Read More

രാജ്യത്ത് കൊവിഡ് രോഗികളില്‍ നാലില്‍ മൂന്നും കേരളത്തില്‍; ഇന്ത്യയില്‍ ഇന്ന് 34,973 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മരണം 260

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ ഇപ്പോഴും ഭൂരിഭാഗവും കേരളത്തിലാണ്. മരണസംഖ്യയിലും പകുതിയോളം കേരളത്തില്‍നിന്ന് തന്നെയാണ്. രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34,973 പേര്‍ക്കാണ്. മരണമടഞ്ഞവര്‍ 260 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ ഇതോടെ 3.31 കോടിയായി. 3.23 കോടി പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 4,42,046 ആയി. രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത് 3,90,646 പേരാണ്. കഴിഞ്ഞ ദിവസത്തെക്കാള്‍ 2968 എണ്ണം വര്‍ദ്ധിച്ചു. ഏറ്റവുമധികം കൊവിഡ് രോഗികളുള‌ളത് കേരളത്തിലാണ്. 26,200 ആണ് സംസ്ഥാനത്ത് പ്രതിദിന […]

Read More

കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് കാത്തിരിക്കേണ്ട, സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ എടുക്കുന്നത് വരെ കാത്തിരിക്കേണ്ടെന്നും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. എന്നാല്‍ കുട്ടികള്‍ക്ക്‌ വാക്സിന്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ സ്കൂളുകള്‍ തുറക്കുമ്ബോള്‍ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും വാക്സിന്‍ എടുത്തിരിക്കണം. രക്ഷിതാക്കളും വാക്സിന്‍ സ്വീകരിച്ചവരാകണം. വാക്സിനേഷന്‍ മാറ്റി നിര്‍ത്തി കുട്ടികളെ സുരക്ഷിതരായി ഇരുത്തി പഠിപ്പിക്കുന്നതിനുള്ള മറ്റ് സൗകര്യങ്ങള്‍ സ്കൂളുകള്‍ ഒരുക്കണം. സ്കൂളുകള്‍ വീണ്ടും തുറക്കുമ്ബോള്‍ ഏറ്റവും പ്രധാനമായി, വെന്റിലേഷന്‍, ഇരിപ്പിട ക്രമീകരണങ്ങള്‍, മാസ്ക് ധരിക്കല്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കൃത്യമായി പാലിക്കുന്നുണ്ടെന്ന് […]

Read More

വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊല്ലം: വിസ്മയ കേസില്‍ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം തന്നെയാണ് നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം. അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. അന്വേഷണം സംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്ബാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവും […]

Read More