Blog Post

Karanavars > News

ജോളി കേസിൽ സുപ്രധന വഴിത്തിരിവ് : ജീവനക്കാരിയല്ലെന്ന് ബ്യൂട്ടിപാർലർ ഉടമ

കോഴിക്കോട്∙ കൂടത്തായി ദുരൂഹമരണപരമ്പരക്കേസിലെ പ്രതി ജോളിയുമായി ബന്ധമില്ലെന്ന് എൻഐടി ക്യാംപസിനുള്ളിലെ ബ്യൂട്ടിപാർലർ ഉടമ. ജോളി എൻഐടി ക്യാംപസിനുള്ളിലെ ബ്യൂട്ടിപാർലറിൽ ജോലി നോക്കിയിരുന്നെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ജോളി ജീവനക്കാരിയല്ലെന്നും നേരിൽ കണ്ടിട്ടില്ലെന്നും ഷീബ വെളിപ്പെടുത്തി. കലയെന്നും വൃന്ദയെന്നും പേരുള്ള രണ്ട് സ്റ്റാഫുകളാണ് തനിക്കുള്ളത്. ക്യാംപസിനുള്ളിലെ പാർലറിലേക്ക് മറ്റാരും ജോലിക്കെത്തിയിട്ടില്ലെന്നും അവർ പറയുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. പുറത്ത് നിന്നുള്ളവർക്ക് ക്യാംപസിനുള്ളിലെ പാർലറിലേക്ക് പ്രവേശനമില്ലെന്നും ഷീബ വ്യക്തമാക്കി.

Read More

വഹട്സപ്പ് കാരണം പുറത്തിറങ്ങാൻ വയ്യ

ഈയിടെ പ്രചരിച്ച ഒരു ട്രോൾ ശ്രദ്ധയിൽ പെട്ടിരുന്നോ? ഒരു കുട്ടി ഇപ്പോൾ സ്കൂളിൽ പോകുന്നില്ല. അതെന്താ എന്നു ചോദിച്ചപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു: ഒരു വർഷം മുൻപ് ഉത്സവത്തിനു പോയപ്പോൾ ഇവനെ ആൾക്കൂട്ടത്തിൽ കാണാതായി. അന്ന് ഇവന്റെ പടമൊക്കെ വച്ച് കണ്ടുകിട്ടിയാൽ അറിയിക്കണം എന്ന് ഒരു മെസേജ് വാട്സാപ്പിൽ പ്രചരിപ്പിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവനെ തിരിച്ചുകിട്ടിയെങ്കിലും പഴയ മെസേജ് ഇപ്പോഴും കറങ്ങുകയാണ്.  ഇവൻ പുറത്തൊന്നിറങ്ങിയാൽ ആരെങ്കിലും അപ്പോ പിടിച്ചു പൊലീസ് സ്റ്റേഷനിലാക്കും. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ! […]

Read More

വാഹനത്തിനു സൈഡ് കൊടുക്കത്തിനെ ചൊല്ലി ഉള്ള തർക്കത്തിൽ അരുംകൊല

തിരുവനന്തപുരം∙ വാഹനത്തിന് സൈഡു നൽകിയില്ലെന്നതിന്റെ പേരിൽ യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച രാത്രി ആഴാകുളം ജംക്‌ഷനിലാണ് സംഭവം. കുത്തേറ്റ കോവളം തൊഴിച്ചൽ പുളിനിന്നവിള തോട്ടരികത്ത് വീട്ടിൽ  സുഗുണൻ–രാഗിണി ദമ്പതിമാരുടെ മകൻ സുരാജ്(23) ആണ് മരിച്ചത്. സുഹൃത്തും അയൽ വാസിയുമായ വിനീഷ് ചന്ദ്രൻ(21) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തോടനുബന്ധിച്ച്  ഓട്ടോ ഡ്രൈവർ കോവളം തൊഴിച്ചൽ നിവാസി മനു(28) കോവളം പൊലീസ് കസ്റ്റഡിയിലാണ്. കുത്തേറ്റവരും പ്രതിയുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. […]

Read More

ഭീകരതയെ തുരത്താൻ ഇന്ത്യ ഒറ്റക്കെട്ടായി പോരാടണം: മോദി

ന്യൂയോർക്ക് ∙ ഭീകരതയ്ക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടണമെന്നു യുഎൻ പൊതുസഭ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധനു ജന്മം നൽകിയ രാജ്യമാണ് ഇന്ത്യ. ശാന്തിയുടെ സന്ദേശം നൽകിയ രാജ്യം. യുദ്ധമല്ല, ലോകശാന്തിക്കായി ഞങ്ങൾ നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഭാഗമാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു രാജ്യത്തിന്റെയല്ല, മുഴുവൻ ലോകത്തിന്റെ വെല്ലുവിളിയാണു ഭീകരത. അതു തകർത്തു കളയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപിതലക്ഷ്യത്തെയാണ്. ഭീകരതയ്ക്കെതിരെ ലോകം കൈകോർക്കണമെന്നത് അനിവാര്യമാണ്– മോദി പറഞ്ഞു. കശ്മീർ വിഷയം ഉന്നയിക്കാതെയും പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെയുമായിരുന്നു ഭരണനേട്ടങ്ങളുടെ […]

Read More

കൊച്ചിൻ ഷിപ്യാർഡിൻ്റെ സുരക്ഷാ പിഴവ് കാരണം വിക്രാന്തിൻ്റെ രൂപരേഖ മോഷണം പോയ് ; സംഭവം അതീവ ഗൗരവമെന്ന് പൊലീസ്

കൊച്ചി∙ കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ നിന്നു മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന നിഗമനത്തിൽ പൊലീസ്. ഇതുസംബന്ധിച്ച് കൊച്ചി കമ്മിഷണർ വിജയ് സാഖറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ്ഡിസ്ക് ഉൾപ്പടെയുള്ള പ്രധാനഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യസ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും ഭാഗികമായെങ്കിലും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശിക്കാൻ […]

Read More

ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച്; ഹൈക്കോടതിയിലും തിരിച്ചടി

ന്യൂഡൽഹി ∙ മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മരട് കേസിലെ സുപ്രീംകോടതി വിധി ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല.  കോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നുണ്ട്. ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കിൽ മാപ്പപേക്ഷിക്കുന്നു. നേരിട്ടു ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണം എന്നും ചീഫ് സെക്രട്ടറി കോടതിയിൽ ബോധിപ്പിച്ചു. കേരള ഹൈക്കോടതിയിലും കേസിൽ തിരിച്ചടി നേരിട്ടു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയ ഹൈക്കോടതി, സുപ്രീം കോടതിയുടെ ഉത്തരവുകൾ ഹാജരാക്കാൻ നിർദേശിച്ചു. മരട് ഫ്ലാറ്റ് […]

Read More

സർക്കാരിന് പ്രതിച്ഛായ ഭീതിയിൽ:പിഎസ്‍സി തട്ടിപ് അനേഷണത്തിന് സിബിഐ

  തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാരും പിഎസ്‌സിയും എതിര്‍ക്കുന്നതിനു പിന്നില്‍ ‘പ്രതിച്ഛായ ഭീതി’. കൂടുതല്‍പേര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നു സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. പിഎസ്‌സിയുടെ വിശ്വാസ്യത തകരും. കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കേ പ്രതിപക്ഷത്തിന് ആയുധം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സര്‍ക്കാരിനു നിയന്ത്രിക്കാം. സിബിഐ വന്നാല്‍ പിഎസ്‌സിയുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ചുപോലും അന്വേഷണം നടന്നേക്കാം. ഇതെല്ലാം മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ നീക്കം. ഒരു കേസ് സിബിഐ അന്വേഷിക്കണമെങ്കില്‍ […]

Read More

ഓണം ബംപർ അടിച്ചത് :ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന് ” ടി.എം.160869ന് “

തിരുവനന്തപുരം∙ ഓണം ബംപർ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി ടി.എം. 160869 നമ്പർ ടിക്കറ്റിന്. ആലപ്പുഴ കായംകുളത്ത്‌ ശിവന്‍കുട്ടിയെന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം അഞ്ചു കോടി ടി.എം. 514401 ടിക്കറ്റിനാണ്. മൂന്നാം സമ്മാനം ടി.ജി. 135467 നമ്പർ ടിക്കറ്റിന്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഭാഗ്യശാലിയുടെ കയ്യിലെത്തുന്നത്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചയാൾക്കു കിട്ടുക 7.56 കോടി രൂപയാണ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജൻസി […]

Read More

പാലാരിവട്ടം പാലം അഴിമതി വിജിലെൻസ് അനേഷണം പുതിയ വഴി തിരിവിലേക് ; ഇബ്രാഹിംകുഞ്ഞിന് എതിരെ അറസ്റ്റിന് സാധ്യത

  കൊച്ചി∙ പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഇബ്രാഹിം കുഞ്ഞിനെതിരെ, റിമാൻഡിലുള്ള പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടിക്കൊരുങ്ങുന്നത്. മന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പടെയുള്ളവയ്ക്ക് തെളിവു ലഭിച്ചതായാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി വേണ്ടിവരുമെന്ന് സ്പീക്കറെ അറിയിച്ചുവെന്നാണു സൂചന. നോട്ടിസ് നല്‍കാനായി വിജിലന്‍സ് സംഘം എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. എംഎല്‍എ […]

Read More

ഭൂമിയെ നരകമാകാൻ കഴിവുള്ള വസൂരി വൈറസുകൾ റഷ്യൻ ജൈവായുധ ലാബിലെ സ്‌ഫോടനത്തിൽ പുറത്ത്?

ക്രൈം ത്രില്ലർ ഭാവനകളായി മാത്രം കണ്ടുകൊണ്ടിരുന്നതു യാഥാർഥ്യമാവുകയാണോ? റഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ നയിക്കുന്നത് അത്തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ്. ഒരുകാലത്ത് ലോകത്തിന്റെ ഉറക്കം കെടുത്തിയ, ഭൂമിയെ നരകമാക്കിയ മാരക രോഗങ്ങൾക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ഫോടനം. സൈബീരിയയിലെ കോൾട്ട്‌സവയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച് ഓൺ വൈറോളജി ആൻഡ് ബയോടെക്നോളജിയിലാണു കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. തുടക്കത്തിൽ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും […]

Read More