Blog Post

Karanavars > News

ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുന്നതിനിടെ പാമ്പുകള്‍ക്കു മുകളില്‍ ഇരുന്നു: കടിയേറ്റ യുവതി മരിച്ചു

ഗൊരഖ്പുര്‍∙ ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്കു മുകളിലിരുന്ന യുവതി പാമ്പുകടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം. തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ജയ് സിങ് യാദവിന്റെ ഭാര്യ ഗീതയാണു മരിച്ചത്. വീടിനുള്ളില്‍ ജയ്‌സിങ്ങുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണു ഗീതയ്ക്കു പാമ്പു കടിയേറ്റത്. രണ്ടു പാമ്പുകള്‍ വീടിനുള്ളില്‍ കടന്ന് കട്ടിലില്‍ കയറിയത് ഇവര്‍ അറിഞ്ഞില്ല. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകള്‍ക്കു മുകളില്‍ ഇരിക്കുകയായിരുന്നു. കടിയേറ്റു മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലാണ് ഗീതയെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

Read More

മാമാങ്കം അംഗത്തിൻ്റെ വരവറിയിച്ച് ടീസര്‍

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ ഗ്രാഫിക്കൽ ടീസർ റിലീസ് ചെയ്തു. ഇംഗ്ലിഷ് നരേഷനോടു കൂടിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു. ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായില്‍, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കന്‍ വ്യാപാരികള്‍ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതില്‍ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്‍റെ രക്ഷാപുരുഷ […]

Read More

സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന; എട്ട് ദിവസംകൊണ്ട് കുടിച്ചത് 487 കോടിയുടെ മദ്യം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പന. എട്ടു ദിവസം കൊണ്ടു ബവ്റിജസ് ഔ‌ട്ട്ലെറ്റുകളില്‍ നിന്നുമാത്രം മലയാളി കുടിച്ചുതീര്‍ത്തത് 487 കോടി രൂപയുടെ മദ്യം. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 30 കോടി രൂപയുടെ മദ്യമാണ് അധികം വിറ്റത്. ഇരിങ്ങാലക്കുട ബവ്റിജസ് ഔ‌ട്ട്ലെറ്റ് തന്നെയാണ് ഇത്തവണയും ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. സംസ്ഥാനത്താകെ ഉത്രാട ദിനത്തില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യം. എന്നാൽ ഇരിങ്ങാലക്കുട ബവ്റിജസ് ഔ‌ട്ട്ലെറ്റിൽ കഴിഞ്ഞ വര്‍ഷം ഒരു കോടി 22 ലക്ഷം രൂപയുടെ […]

Read More

പാലായിൽ പരിശോധന വേണ്ടെന്ന് രഹസ്യ നിർദ്ദേശം; പിഴവർധന പിൻവലിക്കാനാവില്ല;

  തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനത്തിനു പിഴത്തുക വർധിപ്പിച്ചുള്ള തീരുമാനം പിൻവലിക്കാനാകില്ലെന്നു നിയമോപദേശം. വിവിധ നിയമവിദഗ്ധരോട് മോട്ടർ വാഹന വകുപ്പ് അനൗദ്യോഗികമായി അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഒരിക്കൽ വിജ്ഞാപനം ചെയ്ത നിയമം പിൻവലിക്കാൻ കഴിയില്ലെന്ന മറുപടി ലഭിച്ചത്. ചാടിക്കയറി വിജ്ഞാപനം ചെയ്യാതിരിക്കാമായിരുന്നു; എന്നാൽ, ഒരിക്കൽ വിജ്ഞാപനം ചെയ്തു കഴിഞ്ഞതിനാൽ ഇനി പിൻവലിക്കാൻ വകുപ്പില്ല എന്നാണ് എല്ലാ നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയത്. നിയമ സെക്രട്ടറിയും സമാനമായ നിർദേശം തന്നെയാകും സർക്കാരിനു നൽകുക. നിലവിലെ പിഴസംഖ്യയിൽ മാറ്റം വരുത്തി ഓർഡിനൻസ് ഇറക്കണമെങ്കിൽ, കേന്ദ്ര […]

Read More

മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിവാദം : നിയമോപദേശം തേടി സർക്കാർ

കൊച്ചി∙ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചതിന് കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ, സോളിസിറ്റർ ജനറലിന്റെ നിയമോപദേശം തേടി. വിധി നടപ്പാക്കുന്നതിൽ എന്തെങ്കിലും ഇളവ് സുപ്രീം കോടതിയിൽ നിന്നു നേടാനാകുമോ എന്നറിയുന്നതിനാണ് സർക്കാർ ചർച്ച നടത്തിയിരിക്കുന്നത്. വിധിയുടെ വിവിധ വശങ്ങൾ സർക്കാർ ചർച്ച ചെയ്തിട്ടുണ്ട്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഹാജരായേക്കും സുപ്രീം കോടതി […]

Read More

ഫെയ്സ്ബുക്കും വാട്സാപും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ

ഫെയ്സ്ബുക്കും വാട്സാപും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ, കേസ് സുപ്രീം കോടതിയിൽ ഇന്ത്യന്‍ പൗരന്മാരുടെ സമൂഹമാധ്യമ പ്രൊഫൈലുകള്‍ അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. ഈ ആവശ്യവുമായി ബന്ധിപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈ കോടിതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ഫെയ്‌സ്ബുക് കോടതിയോട് അഭ്യര്‍ഥിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര സർക്കാരിനോടും ഗൂഗിളിനോടും ട്വിറ്ററിനോടും യുട്യൂബിനോടും പരമോന്നത കോടതി ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഹൈക്കോടതികളില്‍ നടക്കുന്ന വാദം തുടരുന്നതില്‍ പ്രശ്‌നമില്ലെന്നും […]

Read More

പുതിയ ടാഗ് ഉപകരണവുമായി ആപ്പിൾ

ബാഗുകളും പേഴ്‌സും മറ്റു സാധനങ്ങളും നഷ്ടപ്പെടുന്നതു ഒഴിവാക്കാനോ, നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാനോ സഹായിച്ചേക്കാവുന്ന സവിശേഷമായ ഒരു സ്മാര്‍ട് ട്രാക്കിങ് ഉപകരണം ആപ്പില്‍ കമ്പനി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍ ടാഗ് എന്നു പേരിട്ടേക്കാവുന്ന ഇത് നന്നെ ചെറിയ ഉപകരണമായിരിക്കാം. കമ്പനിക്കുള്ളില്‍ ‘B389’ എന്ന കോഡ് നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. അടുത്ത മാസം ലഭ്യമാക്കുന്ന ഐഒഎസ് 13ന്റെ ഫൈന്‍ഡ് മൈ (Find My) ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും ഇതു പ്രവര്‍ത്തിക്കുക എന്നാണ് മാക് റൂമേഴ്‌സ് വെബ്‌സൈറ്റ് പറയുന്നത്. ഫൈന്‍ഡ് മൈ ഐഫോണ്‍, ഫൈന്‍ഡ് മൈ […]

Read More

ഓണത്തിന് മത്സരവുമായി ലൗ ആക്ഷൻ ഡ്രാമ; സെപ്റ്റംബർ 5 ന്

ഓണം റിലീസായി തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാണ് ‘ലവ് ആക്‌ഷൻ ഡ്രാമ‘. നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്. സെപ്റ്റംബർ അഞ്ചാണ് റിലീസ് തിയതി. ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്കു നോക്കി യന്ത്രത്തിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളായ തളത്തിൽ ദിനേശനും ശോഭയും ലവ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. നിവിൻ പോളി ദിനേശൻ ആകുമ്പോൾ […]

Read More

മുംബൈ ONGC പ്ലാന്റില്‍ വൻതീപിടിത്തം; 4 മരണം

മുംബൈ ONGC പ്ലാന്റില്‍ വൻതീപിടിത്തം;  4 മരണം മുംബൈ∙ മുംബൈയിലെ ഒഎൻജിസി പ്ലാന്റിലുണ്ടായ വൻതീപിടിത്തത്തിൽ 4 പേർ മരിച്ചു. ഒരു ഒഎന്‍ജിസി ജീവനക്കാരനും മൂന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമാണു മരിച്ചത്.  മുംബൈ നഗരത്തിനു സമീപത്തുള്ള ഉറൻ എന്ന പ്രദേശത്തെ പ്ലാന്റിലാണു ഇന്നു പുലർച്ചെ അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്കു പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്ലാന്റിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പൊലീസ് സീൽ ചെയ്തു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മുംബൈ നഗരത്തിൽ […]

Read More