റോഡിൽ വൻപിഴ ശിക്ഷ; കോടതിയിൽ ജനം സർക്കാർ ആശയകുഴപ്പത്തിൽ
റോഡിൽ വൻപിഴ ശിക്ഷ; കോടതിയിൽ അടച്ചോളാമെന്നു ജനം, ആകെ ആശയക്കുഴപ്പം തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടി വരെ ഉയർത്തിയതോടെ നിയമലംഘകർക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിലും മോട്ടർ വാഹന വകുപ്പിലും പരക്കെ ആശയക്കുഴപ്പം. ഹെൽമറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരിൽ നല്ലൊരു പങ്കും പണം നൽകാൻ തയാറായില്ല. പകരം കേസ് കോടതിയിലേക്കു വിടൂ എന്നറിയിച്ചു വണ്ടിയുമായി പോയി. മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ ഇപ്പോൾ പിഴ 1000 രൂപയായതോടെ […]