Blog Post

Karanavars > News

168 കിലോ മത്സ്യം പിടിച്ചെടുത്തു

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 168 കിലോ മത്സ്യം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അതോടൊപ്പം ദിവസങ്ങള്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത 152 കിലോ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, ചന്തകള്‍, കമ്മിഷന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മംഗലാപുരം–തിരുവനന്തപുരം എക്സ്‌പ്രസില്‍ കൊണ്ടുവന്ന 150 കിലോ നെയ്മീനിലാണ് ഫോര്‍മാലിന്റെ അംശം കണ്ടെത്തിയത് തുടര്‍ന്ന് പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. പ്രത്യേക പരിശോധനാ കിറ്റ് ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് വിഷാംശം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച […]

Read More

നാളെ നാട്ടിലേക്ക്​,മക്കള്‍ക്ക്​ മിഠായി വാങ്ങാന്‍ പോലും കാശില്ല…

കാ​സ​ര്‍​കോ​ട്​ സ്വ​ദേ​ശി​യാ​യ യു​വാ​വ്​ നാ​ട്ടി​ല്‍ പോകുന്നതിന്റെ ത​ലേ​ദി​വ​സം കൈ​യി​ല്‍ മ​ക്ക​ള്‍​ക്ക്​ മി​ഠാ​യി വാ​ങ്ങാ​ന്‍​പോ​ലും കാ​ശി​ല്ലാ​തെ സ​ങ്ക​ട​പ്പെട്ടപ്പോള്‍ സാ​മൂ​ഹി​കപ്ര​വ​ര്‍​ത്ത​ക​ര്‍ തു​ണ​യാ​യി. ​പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​ക​ളു​ടെ ശ​സ്​​ത്ര​ക്രി​യ നീ​ളു​ന്ന​തി​ലു​ള്ള പ്ര​യാ​സ​വും യു​വാ​വി​നെ അ​ല​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ല്‍ തൻ്റെ മാ​ന​സി​ക​സം​ഘ​ര്‍​ഷം യ​ു​വാ​വ്​ സു​ഹൃ​ത്താ​യ മ​നോ​ജ്​ മയ്യന്നൂ​രി​നെ ഫോ​ണി​ല​ൂ​ടെ അറി​യി​ച്ചു. മനോജ്​ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ഷി​ജു തി​രു​വ​ന​ന്ത​പു​രത്തെ ബന്ധപ്പെടുകയും അദ്ദേഹം യു​വാ​വി​നെ തേ​ടി​പ്പി​ടി​ച്ച്‌​ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കുകയുമായിരുന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍​പോ​ലും കാ​ശി​ല്ലാ​തി​രു​ന്ന അവസ്​ഥയിലായിരുന്നു യു​വാ​വ്​. തു​ട​ര്‍​ന്ന്​ യുവാവിന്റെ മ​ക​ള്‍​ക്കു​ള്ള ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​നും മനോജും ഷിജുവും മുന്നിട്ടിറങ്ങി. വേറെ ചിലരും […]

Read More

സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കം

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് ട്രാക്കുണര്‍ന്നത്. ഈ ഇനത്തില്‍ എറണാകുളം, കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍.വി സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനി സി. സ്വര്‍ണം നേടി. ഈ ഇനത്തില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി. റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ അനന്യ വെങ്കലവും നേടി. […]

Read More

തോറ്റവർ വീണ്ടും പരീക്ഷ എഴുതാനെത്തിയപ്പോൾ ജയിച്ചു

കേരള സർവകലാശാലയിലെ മോഡറേഷൻ തട്ടിപ്പ് പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ ശ്രമിച്ചപ്പോഴാണ് പുറത്തായത്. പരീക്ഷ എഴുതാനെത്തിയവർ ഫീസ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ സ്വീകരിച്ചില്ല. ജയിച്ചതിനാൽ പരീക്ഷയെഴുതാൻ ഫീസ് അടയ്ക്കാൻ കഴിയില്ലെന്ന വിവരമാണ് കംപ്യൂട്ടർ സംവിധാനത്തിൽനിന്ന് ലഭിച്ചത്. എന്നാൽ, ആദ്യഫലം വന്നപ്പോൾ തോറ്റെന്ന വിവരമാണ് വിദ്യാർഥിക്കുണ്ടായിരുന്നത്. പിന്നെങ്ങനെ ജയിച്ചുവെന്ന അന്വേഷണമാണ് തിരിമറിയിലേക്ക് വെളിച്ചം വീശിയത്. മൂന്നുതവണ പരീക്ഷയെഴുതി തോറ്റ വിദ്യാർഥിയെ ആദ്യ അവസരത്തിൽത്തന്നെ വിജയിച്ചെന്ന വിവരമാണ് കംപ്യൂട്ടർ സംവിധാനത്തിൽ ഉണ്ടായിരുന്നത്. രണ്ടും മൂന്നും തവണ ഫീസ് അടച്ച് ഈ […]

Read More

റെയില്‍വേസ്റ്റേഷനില്‍ നിന്നും മോഷ്ടിക്കപ്പെട്ട ആ ബാഗ് തിരിച്ചുകിട്ടി,​ വിഷ്ണുവിന് ജീവിതവും…

തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് വിഷ്ണു പ്രസാദിന് തിരിച്ചുകിട്ടി. വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ബാഗ് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ മോഷണം പോയത്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായെന്നും അത് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നുമുള്ള വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. തന്റെ ഫോണും വസ്ത്രങ്ങളും […]

Read More

ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച്‌ കടന്ന യുവതിയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മടവൂര്‍, കൃഷ്ണന്‍കുന്ന് ഭാസ്കര വിലാസത്തില്‍ സജിന്റെ ഭാര്യ പ്രജീന (29) , തൃശൂര്‍ എരവ് കരിവാംവളവ്, വടക്കോട്ട് വീട്ടില്‍ സിതിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. പ്രജീനയെ ഒരുമാസം മുമ്ബ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍ നിന്നും ഇരുവരേയും പിടികൂടിയത്. പ്രജീനയുടെ എട്ടുവയസുള്ള കുട്ടിയെ ഭര്‍ത്താവിന്റെ അമ്മയുടെ അടുത്ത് ഉപേക്ഷിച്ചാണ് പോയത്. സിതിന് മൂന്ന് […]

Read More

21കാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ 21 കാരിയെ അഞ്ച് അഞ്ചംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നോയിഡ പാര്‍ക്കില്‍ വരാന്‍ ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ പീഡിപ്പിച്ചത്.സെക്ടോബര്‍ 63ല്‍ ബുധനാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. തന്റെ സഹോദരന് പരിചയമുള്ള ഒരു സുഹൃത്തിനെ കാണാനും ജോലി ആവശ്യപ്പെടാനുമായാണ് യുവതി പാര്‍ക്കില്‍ […]

Read More

ഐ പി എല്‍ 2020 താരലേലത്തിന് മുന്‍പായി അഞ്ച് താരങ്ങളെ ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്തു

മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മ്മ, ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ സാം ബില്ലിങ്‌സ്, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഡേവിഡ് വില്ലി, ഡല്‍ഹി ബാറ്റ്സ്മാന്‍ ധ്രുവ് ഷോറെ, ഹരിയാനക്കാരന്‍ ചൈതന്യ ബിഷ്നോയ് എന്നിവരെയാണ് ലേലത്തിന് മുന്‍പായി മുന്‍ ചാമ്ബ്യന്മാര്‍ റിലീസ് ചെയ്തത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍ കേദാര്‍ ജാദവിനെ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും താരത്തെ ടീം മാനേജ്‌മെന്റ് നിലനിര്‍ത്തുകയായിരുന്നു. അഞ്ച് താരങ്ങളെ റിലീസ് ചെയ്തതോടെ താരലേലത്തില്‍ 14.6 കോടി രൂപ ചെന്നൈയ്ക്ക് ഉപയോഗിക്കാം.

Read More

നഗരം ചുറ്റാന്‍ ഇനി 10 രൂപ മാത്രം മതി…

10 രൂപയ്ക്ക് നഗരം ചുറ്റിക്കാണാന്‍ അവസരം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണു സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയില്‍ സര്‍വീസിന് ഒരുങ്ങുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്ന തരത്തിലാകും ബസ്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തിയറ്റര്‍ അങ്ങനെ എവിടെ പോകാനും ഈ ഒറ്റനാണയം ബസില്‍ കയറാം. ഹൈറേഞ്ച് സര്‍വീസ് നടത്തുന്ന ചെറിയ ബസുകളാണ് ഇതിന് […]

Read More

ടിക് ടോക്കിനെ നേരിടാന്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ്…

പ്രതിമാസ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചൈനീസ് കമ്ബനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേയും ഫെയ്സ്ബുക്കിനേയും മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സ്നാപ്ചാറ്റിനുമെല്ലാം കനത്ത വെല്ലുവിളി ആയിരിക്കുകയാണ് ടിക് ടോക്ക്. ഇന്‍സ്റ്റാഗ്രാം ഇതോടെ ടിക് ടോക്കിനെ നേരിടാനായി പുതിയ വീഡിയോ–മ്യൂസിക് റീമിക്സ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ്. ടിക് ടോക്കിന് സമാനമായി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരിലാണ് വീഡിയോ–മ്യൂസിക് റീമിക്സ് ഫീച്ചര്‍ തുടങ്ങിയത്. നിലവില്‍ ബ്രസീലില്‍ മാത്രമാണ് റീല്‍സ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലില്‍ ഇതിന്റെ പേര്. ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ […]

Read More