Blog Post

Karanavars > News

മുഖ്യമന്ത്രിയെ വകവരുത്തും

മുഖ്യമന്ത്രി പിണറായി വിജയനെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് വന്നത്. മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലില്‍ പകരം ചോദിക്കുമെന്ന് കത്ത് പറയുന്നു. ഈ നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്ന് കത്ത് പറയുന്നു. അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദര്‍ റുസ്സാമിന്‍റെ പേരിലാണ് ഭീഷണിക്കത്ത്.

Read More

സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്കുലിസ്റ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തു. പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ നടത്തിയെ റെയ്ഡിലാണ് കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടികൂടിയത്. സര്‍വകലാശാലയുടെ സീലോടു കൂടിയ പൂരിപ്പിക്കാത്ത മാര്‍ക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ അധികൃതര്‍. 750 കിലോ സ്വര്‍ണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് തിരുവനന്തപുരം […]

Read More

ഹര്‍ത്താലിനിടെ സ്വകാര്യസ്വത്തില്‍ കൈവെച്ചാല്‍ ഇനി കളിമാറും…

ഹര്‍ത്താലിന്റെയും പ്രകടനത്തിന്റെയും മറവില്‍ സ്വകാര്യസ്വത്ത് അടിച്ചു തകര്‍ക്കാം എന്ന് വിചാരിക്കേണ്ട. സ്വകാര്യസ്വത്തിന് നാശം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി. ഇതുപ്രകാരം കുറഞ്ഞത് അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് അക്രമകാരികളെ കാത്തിരിക്കുന്നത്. തീകൊണ്ടോ സ്‌ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ പത്തുവര്‍ഷം വരെയാകാവുന്നതും അഞ്ചുവര്‍ഷത്തില്‍ കുറയാത്തതുമായ ശിക്ഷ ലഭിക്കാം. വര്‍ഗീയ ലഹള, ബന്ദ്, പ്രകടനം, മാര്‍ച്ച്‌, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ തുടങ്ങിയ ഏതുവിധത്തിലുമുള്ള സംഘംചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും […]

Read More

വേണാട് സൗത്ത്സ്റ്റേഷൻ ഒഴിവാക്കുന്നു…

തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിന്റെ എറണാകുളം ജങ്ഷൻ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിൽ റെയിൽവേ. പുതിയ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) റേക്ക് വന്നതോടെ എറണാകുളം സൗത്തിൽ അധികം സമയമെടുക്കേണ്ടിവരുന്നതാണ് കാരണമായി പറയുന്നത്. ദിശ മാറ്റാതെ പോകാം സൗത്ത് സ്റ്റേഷൻവഴി പോകുമ്പോൾ തീവണ്ടിയുടെ ദിശ മാറ്റേണ്ടിവരും. പഴയ റേക്ക് ആയിരുന്നപ്പോൾ എൻജിൻ ദിശ മാറ്റിസ്ഥാപിക്കാൻ 20 മിനിറ്റാണ് സൗത്ത് സ്റ്റേഷനിൽ എടുത്തിരുന്നത്. പുതിയ എൽ.എച്ച്.ബി. റേക്കിൽ ഹെഡ് ഓൺ ജനറേഷൻ എന്ന രീതിയാണുള്ളത്. ഇതിൽ എൻജിനിൽനിന്നാണ് കോച്ചുകളിലേക്ക് വൈദ്യുതി […]

Read More

കാണാതായ 14കാരനെ പോലീസ് കണ്ടെത്തി…

ഫുട്‌ബോള്‍ കമ്ബം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് കണ്ടെത്തി. 46 ദിവസമായി കാണാനില്ലായിരുന്ന 14 കാരനെയാണ് ശിശുദിനം ആഘോഷിക്കുന്ന ദിനം കണ്ടെത്തിയത്. കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലാണ് കാണാതായ കുട്ടിയെ കണ്ടെത്തിയ കഥ പങ്കുവെച്ചത്. 46 ദിവസം മുമ്ബ് കാണാതായ 14 കാരനെ കണ്ടെത്താന്‍ വേണ്ടികുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിരുന്നു. നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്ബത്തൂരില്‍ നിന്നാണ് കുട്ടിയെ […]

Read More

പരശുരാമന്റെ മഴു റെഡി…

പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിൽ ജേക്കബ് തോമസിനെ പോലെ ‘പണി‘ കിട്ടിയ ഐപിഎസുകാർ കുറവാണ്. ഡിജിപി കസേരയിൽ ഇരിക്കേണ്ട ആളെ കത്തിയും മൺവെട്ടിയും ഉണ്ടാക്കുന്ന കമ്പനി, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിലെ എംഡിയായി ഇരുത്തിയപ്പോൾ തന്നെ ജേക്കബ് തോമസ് പറഞ്ഞതാണ് നല്ല മഴുവും കത്തിയും കോടാലിയുമെല്ലാം ഇനി കേരളത്തിലുണ്ടാവുമെന്ന്. പറഞ്ഞ വാക്ക് പാലിച്ചു തുടങ്ങിയിരിക്കുകയാണ് ജേക്കബ് തോമസ്. പരശുരാമന്റെ മഴുവാണ് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് പുറത്തിറക്കിയത്. ആറൻമുള കണ്ണാടി പോലെ പരശുരാമന്റെ മഴുവും ബ്രാൻഡ് ചെയ്ത് ഇറക്കുകയാണ് ലക്ഷ്യം. വിനോദ […]

Read More

ശിശുദിനം നെഹ്റു അന്തരിച്ച സുദിനം…

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനത്തില്‍ തനിക്കു സംഭവിച്ച ‘നാക്കുപിഴ‘യില്‍ ഖേദംപ്രകടിപ്പിച്ച്‌ മന്ത്രി എംഎം മണി.’ഞാന്‍ ഇന്നലെ(14/11/2019 ) കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു‘- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ശിശുദിനം നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ പ്രസംഗിച്ചത്. നാക്കുപിഴ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് മന്ത്രി ഖേദപ്രകടനവുമായി രംഗത്തെത്തിയത്.എന്തായാലും തെറ്റ് […]

Read More

ശിശുദിനത്തിന് പഞ്ചരത്‌നങ്ങള്‍

എസ്.എ.ടി. ആശുപത്രിയിലെ ശിശുദിനാഘോഷത്തിന് മിഴിവേകാന്‍ ഇക്കുറി പഞ്ചരത്‌നങ്ങളുമെത്തി. ‍ വെഞ്ഞാറമൂട് സ്വദേശിനി രമാദേവിക്ക് ഒറ്റ1995-ല് പ്രസവത്തില്‍ ജനിച്ച അഞ്ചു മക്കളായിരുന്നു ഇക്കുറി വിശിഷ്ടാതിഥികള്‍. എസ്.എ.ടി. യില്‍ ജനിച്ച ഇവരെ ക്ഷണിച്ചുകൊണ്ടാണ് ഇക്കുറി ആശുപത്രി അധികൃതര്‍ ശിശുദിനാഘോഷം വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ രമാദേവിയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിവര്‍ക്കൊപ്പം എത്തിയിരുന്നു. റിക്രിയേഷന്‍ ഹാളില്‍ നടന്ന ശിശുദിനാഘോഷച്ചടങ്ങ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു. നവംബര്‍ 14 ന് മാത്രമല്ല, എല്ലാ ദിവസവും കുട്ടികള്‍ക്ക് […]

Read More

മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ പിടിയില്‍

ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തില്‍ മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഗംഗാ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു പോയിരുന്നു.ഈ സമയത്താണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ അമ്മ മകള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.ശേഷം കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി സമീപിച്ചതെന്നു മണ്ഡവല്ലി പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ പറഞ്ഞു.സംഭവത്തില്‍ പോലീസ് തുടരന്വേഷണം ആരംഭിച്ചു.

Read More

കറുപ്പ് സാരിയില്‍ സുന്ദരിയായി ശ്രുതി ഹാസന്‍

കറുപ്പ് സാരിയില്‍ സ്റ്റ്‌യിലിഷ് ആയി തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍. മോഡേണ്‍ വസ്ത്രമായാലും ട്രഡീഷണല്‍ വസ്ത്രം ആയാലും ശ്രുതിഹസന്‍ ലുക്കിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. കറുപ്പ് സാരിയില്‍ അതിസുന്ദരിയായ താരത്തിന്റെ ഫോട്ടോയ്ക്ക് കൈയ്യടിക്കുകയാണ് ഫാഷന്‍ ലോകം ഇപ്പോള്‍. ‘ഹേയ് റാമി‘ന്റെ പ്രത്യേക പ്രദര്‍ശനത്തിന് വേണ്ടിയായിരുന്നു ശ്രുതി ഒരുങ്ങിയത്. കറുപ്പ് പ്ലെയിന്‍ സാരിയ്‌ക്കൊപ്പം ഡീപ് ബാക്ക് സ്‌റ്റൈലില്‍ ഫുള്‍ സ്ലീവ് ആയ ബ്ലൗസ് ശ്രുതിയെ സ്‌റ്റൈലിഷ് ആക്കിമാറ്റി. അച്ഛന്‍ കമലിനോടൊപ്പം ഉള്ള ഫോട്ടവും ശ്രുതി പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ താരം […]

Read More