Blog Post

Karanavars > News

പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ താമസിപ്പിച്ചു

പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ ഒപ്പം താമസിപ്പിച്ച യുവാവ് അറസ്റ്റിലായി. നിര്‍മല സിറ്റി വിളയാനിക്കല്‍ വിഷ്ണു(25) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 15നു രാവിലെ കോളജിലേക്കു പോയ പെണ്‍കുട്ടിയെ ഇയാള്‍ കല്യാണത്തണ്ടിനു സമീപത്തെ കുന്നിന്‍ മുകളിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു ഇവരെ കണ്ടെത്തിയത്.

Read More

ഞാന്‍ ഭയങ്കരമായിട്ട് വെയിറ്റ് ചെയ്യുന്ന സിനിമയാണത്

മലയാള സിനിമയില്‍ ഒരു കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേഷക മനസിലിടം നേടി. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകനിലൂടെ വില്ലനായാണ് സിനിമാരംഗത്ത് സജീവമായത്.സുരേഷ് ഗോപിയെ സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കമ്മീഷ്ണര്‍. ഒന്ന് മുതല്‍ പൂജ്യം വരെ, ന്യൂ ഡല്‍ഹി, ധ്രുവം, ഏകലവ്യന്‍, മണിച്ചിത്രത്താഴ്, യുവതുര്‍ക്കി, ലേലം, കളിയാട്ടം, അപ്പോത്തിക്കിരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍, രാഷ്ട്രീയത്തിലേക്കുള്ള […]

Read More

പാലരുവി എക്‌സ്പ്രസും ഇന്റര്‍സിറ്റിയും പാസഞ്ചറുകളും ഭാഗികമായി റദ്ദാക്കി

പാലക്കാട് > മുളങ്കുന്നത്തുകാവിനും പൂങ്കുന്നത്തിനുമിടയ്ക്ക് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലരുവി എക്‌സ്പ്രസ് 24-ന് ഭാഗികമായി റദ്ദാക്കി. 16791- തിരുനെല്‍വേലി –പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് 24-ന് എറണാകുളത്തിനും പാലക്കാടിനുമിടയ്ക്ക് ഓടില്ല. 16792-ാം നമ്ബറായി തിരിച്ചുപോവേണ്ട വണ്ടി എറണാകുളത്തുനിന്നാണ് യാത്ര പുറപ്പെടുക. പാസഞ്ചറുകള്‍ ട്രെയിന്‍ നമ്ബര്‍ 16306 കണ്ണൂര്‍ –എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് 18, 21, 22, 23, 24 തീയതികളില്‍ ഷൊര്‍ണൂര്‍വരെ. 56603 തൃശ്ശൂര്‍ –കണ്ണൂര്‍ പാസഞ്ചര്‍ 18, 19, 22, 23, 24, 25 […]

Read More

നവംബര്‍ 20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നവംബര്‍ 20ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നടത്താനിരുന്ന ബസ് സമരമാണ് മാറ്റിവച്ചത്. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗത നയം രൂപീകരിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്‌ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചായിരുന്നു സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ബുധനാഴ്ച സൂചന പണിമുടക്കും കോര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച […]

Read More

ഏത് ഭാഷയിലും ഇനി വഴി ചോദിക്കാം ; പുതിയ സൗകര്യവുമായി ഗൂഗിള്‍ മാപ്പ്

വഴിയറിയാതെ വലയുന്ന പലരും ഇന്ന് ഗൂഗിള്‍ മാപ്പാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ പ്രാദേശികമായ പല പേരുകളും വഴികളും നിങ്ങള്‍ക്ക് പരിചിതമാകണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗൂഗിള്‍ ട്രാന്‍സലേറ്റ് ആപ്പിന്റെ സഹായത്തോടെ പുതിയ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശ വാസിയായ ആളോട് വഴി ചോദിച്ച്‌ മനസിലാക്കാന്‍ പ്രാദേശിക സ്ഥലങ്ങളുടെ പേരുകള്‍ ഗൂഗിള്‍ മാപ്പ് തന്നെ ഇനി പറഞ്ഞു തരും. അന്‍പത് ഭാഷകളിലാണ് തര്‍ജമ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിന്റെ സഹായത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മാപ്പില്‍ […]

Read More

ട്രെയിന്‍ യാത്രയ്ക്കിടെ പണവും രേഖകളും നഷ്ടപ്പെട്ട സങ്കടത്തില്‍ സന്തോഷ് കീഴാറ്റൂര്‍

ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന്റെ ക്രൂരതയ്ക്ക് ഇരയായി നടന്‍ സന്തോഷ് കീഴാറ്റൂരും. കഴിഞ്ഞദിവസം രാത്രിഎറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ തിരിച്ചറിയല്‍ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായതായാണ് സന്തോഷിന്റെ പരാതി. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ‘തുരന്തോ എക്‌സ്പ്രസില്‍ ടു ടയര്‍ എസി കമ്ബാര്‍ട്‌മെന്റിലായിരുന്നു സംഭവം. എന്റെ കയ്യില്‍ രണ്ടു ബാഗുകളുണ്ടായിരുന്നു. ബാഗ് സീറ്റില്‍ വച്ച്‌ ബാത്ത്‌റൂമില്‍ പോയി. തിരിച്ച്‌ വന്നപ്പോള്‍ ബാഗ് കാണാനില്ല. അപ്പോള്‍ തന്നെ ടിടിആറിനോടു പറഞ്ഞു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പരാതി […]

Read More

എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം

സംസ്ഥാന കായിക മേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തില്‍ നിന്നാണ് മുത്തുരാജ് പ്രാരാബ്ധങ്ങള്‍ താണ്ടി മെഡല്‍ നേട്ടം കൈവരിച്ചത്. കഷ്ടപ്പാടുകള്‍ക്കിടയിലും ആറ് മക്കളയെയും കായിക രംഗത്ത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന മാതാ പിതാക്കള്‍ക്കാണ് മുത്തുരാജ് മെഡല്‍ നേട്ടം സമര്‍പ്പിച്ചത്. സ്ഥിരമായി ഒരിടത്ത് തമാസമില്ല. കണ്ണൂര്‍ കാങ്കോലാണ് 25 അംഗങ്ങളുള്ള കൂട്ട് കുടുംബത്തിന്റെ ഇപ്പോഴത്തെ താമസം. ജീവിത മാര്‍ഗമായ ആക്രി […]

Read More

ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

മദ്രാസ് ഐഐടിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിപിഎം എംപി എഎം ആരിഫ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. ഡിഎംകെ നേതാവ് തമിഴ്നാട്ടില്‍ നിന്നുള്ള എംപി കനിമൊഴിയും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊരു ക്രമസമാധാനവിഷയമല്ലെന്ന നിലപാടിലാണ് എഐഎഡിഎംകെ. ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തിലും ഈ നിലപാടാണ് […]

Read More

യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു. നഗരൂര്‍ നെടുമ്ബറമ്ബ് കുന്നല്‍ വീട്ടില്‍ ശ്രീരാഗാണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ ഒന്നിച്ചു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്കു വഴിമാറുകയുമായിരുന്നു. പ്രതികളായ നന്ദായിവനം കുറവന്‍വിളാകം ദീപു, താന്നിയില്‍ ബിജു എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More

ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറുമ്ബോഴായിരുന്നു ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സഹയാത്രികരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ താരത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍.

Read More