Blog Post

Karanavars > News

ഇന്നു മുതല്‍ നാല് മാസത്തേക്ക് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പകല്‍ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല

നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നു മുതല്‍ നാല് മാസത്തേക്ക് പകല്‍ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ഇന്നു മുതല്‍ 2020 മാര്‍ച്ച്‌ 28 വരെ പകല്‍ സമയം വിമാനത്താവളം അടച്ചിടും. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല. സര്‍വിസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്. ഇതില്‍ നാല് ആഭ്യന്തര സര്‍വിസുകളും ഒരു രാജ്യാന്തര സര്‍വിസും മാത്രമാണ് പകല്‍സമയത്ത് റണ്‍വേ […]

Read More

ബസ് ഓടിക്കുന്നതിനിടെ തകര്‍പ്പന്‍ പാട്ട്; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിയെടുത്തത്. സംഭവത്തില്‍ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്ബോള്‍ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികളാണ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അന്വേഷിച്ച്‌ വണ്ടിയും ഡ്രൈവറയെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഈ വാര്‍ത്തയുടെ ചൂട് മാറുന്നതിന് മുന്നേയാണ് മറ്റൊരു ഡ്രൈവര്‍ക്കും […]

Read More

സോണിയയ്ക്ക് 10 വർഷം പഴക്കമുള്ള വാഹനം

എസ്.പി.ജി. സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് സഞ്ചരിക്കാനൊരുക്കിയ വാഹനം 10 വർഷം പഴക്കമുള്ള ടാറ്റ സഫാരി എസ്.യു.വി. പ്രത്യേക പരിശീലനം സിദ്ധിച്ച എസ്.പി.ജി. സേനയുടെ സുരക്ഷ എവിടെപ്പോകുമ്പോഴും കിട്ടിയിരുന്ന അവസ്ഥയിൽനിന്നാണ് നൂറോളം വരുന്ന സെഡ് പ്ലസ് ഭടന്മാരുടെ സുരക്ഷയിലേക്ക് സോണിയ മാറിയത്. ഒപ്പം വാഹനവും പഴയതാക്കി. എല്ലാ പ്രതിപക്ഷപാർട്ടികളിലും ഇത് വലിയ എതിർപ്പിനിടയാക്കിയിട്ടുണ്ട്. 1991-ൽ രാജീവ് ഗാന്ധിയെ എൽ.ടി.ടി.ഇ. ഭീകരർ വധിച്ചതിനു ശേഷമാണ് സോണിയാഗാന്ധിയുടെ കുടുംബത്തിന്റെ സുരക്ഷ കൂട്ടിയത്. എസ്.പി.ജി. […]

Read More

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ബലാത്സംഗം ചെയ്‌തു

മുംബൈയില്‍ നിന്ന് കാണാതായ 14കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒക്ടോബര്‍ ഒന്നിന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചെന്ന്‌ പൊലീസ് പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 25കാരനായ അജയ് ബന്‍വാഷിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെണ്‍കുട്ടിയുടെ അയല്‍ വാസിയാണ് ഇയാള്‍. ഷൂ വൃത്തിയാക്കുന്ന സ്ഥാപനം നടത്തിവരികയായിരുന്ന ബന്‍വാഷി ഒറ്റക്കായിരുന്നു താമസം. പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടി നിഷേധിച്ചതോടെ ആദ്യം അയാള്‍ […]

Read More

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ബലാത്സംഗം

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്ത് പണം തട്ടിയിരുന്ന യുവാവ് അറസ്റ്റില്‍. ഭോപ്പാലില്‍ നിന്ന് കവര്‍ച്ച നടത്തി മടങ്ങുന്നതിനിടെയാണ് ജലന്ധര്‍ സ്വദേശി സിമ്രാന്‍ സിങ് പൊലീസിന്റെ പിടിയിലായത്. എട്ടുനഗരങ്ങളിലായി മുപ്പതിലേറെ സ്ത്രീകളെ ഇയാള്‍ പീഡനത്തിനും കവര്‍ച്ചയ്ക്കും ഇരയാക്കിയതായി പൊലീസ് പറയുന്നു. ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കവര്‍ച്ചയ്ക്കിരയായവരുടെ മൊബൈല്‍ ഫോണുകള്‍ ഏതെങ്കിലും ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്നും സിമ്രാന്‍ സമ്മതിച്ചിട്ടുണ്ട്. സൗഹൃദം നടിച്ച്‌ അടുത്ത് […]

Read More

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ യുവതി പെരുവഴിയിലായി. ലേക്സ്‌ ടൌണിലെ ദക്ഷിന്ദാരി നിവാസിയും ഒരു കുട്ടിയുടെ അമ്മയുമായ 36 കാരിയാണ് ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടിയ പോലീസ് ഉദ്യോഗസ്ഥനായി സ്വയം പരിചയപ്പെടുത്തിയ കാമുകനൊപ്പം പോയത്. എന്നാല്‍ കാമുകന്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കിയ ശേഷം യുവതിയെ ഇ.എം ബൈപാസില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പ്രതിയായ രൂപം മൊണ്ടാലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ മുതല്‍ യുവതി പ്രതിയുമായി ചങ്ങാത്തത്തിലായിരുന്നു. ഫേസ്ബുക്ക് വഴി […]

Read More

കേരളത്തിലെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ. കെപിഎന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി പിഴ ചുമത്തിയത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയില്‍ കിഴക്കമ്ബലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍ഡിഒ ആണ് പിഴ ചുമത്തി […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Books and Authors Questions and Answers 1. Who wrote the book “audacity of hope ? Answer: barack obama 2. ‘ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം‘ ആരുടെ അത്മകഥയാണ് ? Answer: ഗോപിനാഥ് മുതുകാട് 3. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്? Answer: സമരം തന്നെ ജീവിതം 4. The Author of “Peoples Bank for Northern India” is […]

Read More

സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം

എറണാകുളത്തെ പിന്തള്ളി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കി. 62 പോയിന്റാണ് മാര്‍ ബേസിലിന്റെ നേട്ടം. 2016ന് ശേഷം ഇതാദ്യമാണ് പാലക്കാട് കിരീടം ചൂടുന്നത്. സ്‌കൂളുകളില്‍ രണ്ടാം സ്ഥാനത്തെത്തിയത് പാലക്കാട് കല്ലടി സ്കൂളാണ്. എറണാകുളത്തിന് 157 പോയിന്റുകളാണ് ഇത്തവണ നേടാനായത്. 34 ഫൈനലുകള്‍ നടന്ന മൂന്നാം ദിനത്തില്‍ 1500 മീറ്ററിലും ഹര്‍ഡില്‍സിലും കാഴ്ചവച്ച മികവാണ് പാലക്കാടിന് കരുത്ത് പകര്‍ന്നത്. പാലക്കാടിന്റെ […]

Read More

ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റ‌് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും എത്രയും വേഗം ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. നാലു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് വ്യവസ്ഥ. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍ തയ്യാറാക്കുകയാണെന്നും ഇത് ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തീയ്യറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി ആഗസ്റ്റ് ഒമ്ബത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ […]

Read More