Blog Post

Karanavars > News

താന്‍ ആദ്യം മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു; ആദ്യ പ്രണയത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ദമ്ബതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാവാറുണ്ട്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച്‌ വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയയ്ക്ക് മുന്നെ താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നാണ് താരം വെളിപ്പെടുത്തിയത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ക്ലബ്ബ് എഫ് എമ്മിന്റെ റെഡ് കാര്‍പ്പറ്റില്‍ ആര്‍ജെ മൈക്കുമായി […]

Read More

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ 22 ന് നടപ്പാക്കും

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക.മരണ വാറണ്ട് പട്യാല കോടതിയാണ് പുറപ്പെടുവിച്ചത്. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. മൂന്നു മണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി വന്നത്.പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ അവര്‍ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജി പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ഇരയുടെ മാതാപിതാക്കള്‍, അഭിഭാഷകര്‍, […]

Read More

സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയല്‍ ഹാജരാക്കാന്‍ ഡോക്ടര്‍ക്ക് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയല്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡോ. രമയ്ക്കു തിരുവനന്തപുരം സി ബി ഐ കോടതിയുടെ അന്ത്യശാസനം. ജനുവരി 10 നു ഹാജരാക്കാനാണ് ജഡ്ജി കെ സനില്‍കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്ബു മജിസ്ട്രേറ്റ് ദീപാ മോഹന്‍ കമ്മിഷന്‍ ഡോ രമയെ കരമനയിലെ വസതിയില്‍ ചെന്നു സാക്ഷിവിസ്താരം നടത്തി റിപ്പോര്‍ട്ട് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രഹസ്യസ്വഭാവമുള്ള ഫയല്‍ വിസ്താരവേളയില്‍ കമ്മിഷന്‍ മുമ്ബാകെ ഹാജരാക്കി ഡോക്ടര്‍ മൊഴി […]

Read More

നടിയെ ആക്രമിച്ച കേസ്; പുതിയ ഹര്‍ജിയുമായി വീണ്ടും ദിലീപ്! സാക്ഷി വിസ്താരം നിര്‍ത്തണമെന്ന് ആവശ്യം

കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ തുടങ്ങാനിരിക്കേ വീണ്ടും ഹര്‍ജിയുമായി ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പുതിയ ഹര്‍ജി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഈ പരിശോധനാ ഫലം വന്നതിന് ശേഷം മതി സാക്ഷി വിസ്താരം എന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഈ മാസം മുപ്പതാം തീയതി സാക്ഷി വിസ്താരം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. 136 സാക്ഷികള്‍ക്ക് […]

Read More

വെെക്കത്ത് ബസ് കാറിനുമുകളിലേക്ക് പാഞ്ഞുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് കാറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു മരണം. 10 പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരും ഉദയംപേരൂര്‍ സ്വദേശികളുമായ വിശ്വനാഥന്‍, ഭാര്യ ഗിരിജ, മകന്‍ സൂരജ്, അജിത എന്നിവരാണ് മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. പാലം ഇറങ്ങിവരുന്ന കാറിലേക്ക് അമിത വേഗതയിലായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. സമീപത്തെ മതിലില്‍ ഇടിച്ചാണ് ബസ് […]

Read More

മുത്തൂറ്റ് എം.ഡിയ്ക്ക് നേരെ കല്ലേറ്; തലയ്ക്കു പരുക്ക്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടറിന്‍റെ വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ അദ്ദേഹത്തിന് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 നായിരുന്നു സംഭവം നടന്നത്. മുത്തൂറ്റിന്‍റെ പ്രധാന ഓഫീസായ ബാനര്‍ജി റോഡിലെ ഓഫീസിലേയ്ക്ക് വരുമ്ബോഴാണ് വാഹനത്തിനു നേരെ കല്ലേറുണ്ടായത്. വാഹനത്തിന്‍റെ ചില്ല് കല്ലേറില്‍ തകര്‍ന്നിരുന്നു കൂടാതെ എം.ഡിയുടെ തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഈ അക്രമം എന്ന് കരുതുന്നു. […]

Read More

പന്ത് എടുത്ത് കൊടുത്തില്ല; യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു

കൊല്ലം: പന്ത് എടുത്തുകൊടുത്തില്ലെന്ന് ആരോപിച്ച്‌ യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. സംഭവത്തില്‍ പ്രതിയായ പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷി(33)നെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്ബായിരുന്നു സംഭവം നടന്നത്. അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ പരാതിക്കാരിയുടെ വീട്ടിലേക്ക് പന്ത് വീണു. ഈ പന്ത് എടുത്തുകൊടുക്കാന്‍ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ അനീഷ് ഇരുമ്ബ് പൈപ്പ് കൊണ്ട് യുവതിയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല; കടകള്‍ അടഞ്ഞ് കിടക്കും; 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും

തിരുവനന്തപുരം: ചൊവ്വാഴ്ച അര്‍ദ്ധരാത്രി തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സംഘടിത, അസംഘടിത, പരമ്ബരാഗത മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കും.സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സിഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക്. ബി.എം.എസ്. ഒഴികെ പത്ത് […]

Read More

യുവസിനിമാ സംവിധായകന്‍ വിവേക്‌ ആര്യന്‍ അന്തരിച്ചു

കൊച്ചി: ഇരുചക്രവാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലിരുന്ന യുവസംവിധായകന്‍ തൃശ്ശൂര്‍ നെല്ലായി അനന്തപുരം പഴയത്തുമനയില്‍ വിവേക്‌ ആര്യന്‍ (30) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓര്‍മയില്‍ ഒരു ശിശിരം‘ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്‌ച വൈകിട്ടാണ് മരണം. ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ 22നുണ്ടായ വാഹനാപകടത്തില്‍ ആര്യന്‍റെ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു. സംവിധായകന്‍ ജിത്തു ജോസഫിന്റെ മെമ്മറീസ്‌, ദൃശ്യം എന്നീ […]

Read More

വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം (എ​സ​ന്‍​ഷ്യാ​ലി​റ്റി) സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ 2016-17 വ​ര്‍​ഷം ഇ​വി​ടെ പ്ര​വേ​ശ​നം​കി​ട്ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ മാ​റ്റു​ന്ന​കാ​ര്യം അ​നി​ശ്ചി​ത​ത്ത്വ​ത്തി​ലാ​യി. വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി റ​ദ്ദാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളെ മ​റ്റു കോ​ള​ജു​ക​ളി​ലേ​ക്കു മാ​റ്റാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ള​ജി​ല്‍ വേ​ണ്ട​ത്ര അ​ധ്യാ​പ​ക​രി​ല്ല, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല, […]

Read More