Blog Post

Karanavars > News

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി, കാശ്‌മീരിലെ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പ്രത്യേകപദവി എടുത്തുമാറ്റിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും എല്ലാ നിയന്ത്രണങ്ങളും ഏഴ് ദിവസത്തിനുള്ളില്‍ പുനപരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സമര്‍‌പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ‌ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീരിലെ നിരോധനാ‌ജ്ഞ പരിശോധിക്കണമെന്നും എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല 144. നിരോധനാ‌ജ്ഞയും നിയന്ത്രങ്ങളും ഏര്‍പ്പെടുത്താന്‍ ഉണ്ടാകാനിടയായ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Read More

എ.എസ്.ഐയുടെ കൊലപാതകത്തിന് പിന്നില്‍ പകപോക്കല്‍; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐ വിന്‍സെന്റിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായാണ് വിവരം. അതേസമയം പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, […]

Read More

മരട് ഫ്‌ളാറ്റുകളുടെ ആയുസ്സ് തീരാന്‍ ഇനി ഒരു നാള്‍ കൂടി മാത്രം

കൊച്ചി: 325-ഓളം കുടുംബങ്ങളുടെ പ്രിയപ്പെട്ട വീടായ മരട് ഫ്ലാറ്റിന്റെ ആയുസ്സ് തീരാന്‍ ഇനി നിമിഷങ്ങള്‍ മാത്രമനു അവശേഷിക്കുന്നത്. രണ്ടെണ്ണം ശനിയാഴ്ചയും ബാക്കി രണ്ടെണ്ണം ഞായറാഴ്ചയും മണ്ണടിയും . ഒരു നാള്‍ കഴിയുന്നതോടു കൂടി ഫ്ലാറ്റുകള്‍ വെറും അവശിഷ്ടങ്ങളായി മാറും. ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തില്‍ തകര്‍ക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ആല്‍ഫ സെറീന്‍ ഒഴികെയുള്ള എല്ലായിടത്തും സ്ഫോടകവസ്തുക്കള്‍ നിറച്ചുകഴിഞ്ഞു. വെള്ളിയാഴ്ച അവസാന കണക്ഷനുകള്‍ നല്‍കും. ഹോളിഫെയ്ത്ത് എച്ച്‌.ടു.ഒ.യാണ് ആദ്യം വീഴുന്നത്. ശനിയാഴ്ച രാവിലെ 11 മണിയോട് കൂടി […]

Read More

പ്രണയം ബന്ധം പുറത്തറിഞ്ഞു; പിതാവ് വിവാഹിതയായ മകളുടെ കാമുകനെ കുത്തി കൊന്നു

തൊടുപുഴ: പ്രണയ ബന്ധം അറിഞ്ഞ പിതാവ് മകളുടെ കാമുകനെ കുത്തികൊന്നു. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തിയത്. സിദ്ദിഖിന്റെ മകള്‍ വിവാഹിതയാണ്. പ്രതി ഇപ്പോള്‍ ഒളിവിലാണ്. വിവാഹിതയായ മകളുമായി സിയാദിന് പ്രണയ ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. ഇത് സംന്ധിച്ച്‌ വീട്ടില്‍ വെച്ച്‌ തര്‍ക്കവും ഉണ്ടായിരുന്നു. സംഭവ ദിവസം രാത്രി സിയാദ് വീട്ടിലെത്തിയിരുന്നു. ഇത് തര്‍ക്കത്തിന് വഴി വെച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read More

എണ്‍പതിന്റെ നിറവില്‍ ഗാനഗന്ധര്‍വ്വന്‍; ആശംസകള്‍ നേര്‍ന്ന് സംഗീതലോകം

ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഏഴ് പതിറ്റാണ്ടിലേറെയായി മലയാളികള്‍ ഈ ശബ്ദം ആസ്വദിക്കാന്‍ തുടങ്ങിയിട്ട്. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതം തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പിറന്നാള്‍ ദിനത്തില്‍, കുടുംബ സമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കുന്നത്. ക്ഷേത്രത്തില്‍ യേശുദാസ് ഗാനാര്‍ച്ചന നടത്തും. 1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു […]

Read More

എഎസ്ഐയുടെ കൊലപാതകം; കൃത്യമായ ആസൂത്രണം, ഒന്നിലേറെ വാഹനങ്ങൾ

പാറശാല: കളിയിക്കാവിള അതിർത്തി ചെക്പോസ്റ്റിൽ തമിഴ്നാട് എഎസ്ഐയെ വെടിവച്ചു കൊന്നതു രാജ്യവ്യാപകമായി സ്ഫോടനത്തിനു പദ്ധതിയിട്ട തീവ്രവാദി സംഘത്തെ ബെംഗളൂരുവിൽ പിടികൂടിയതിന് എവിടെയെങ്കിലും തിരിച്ചടി നൽകുക എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് നിഗമനം. വെടിവച്ചതു തിരുവിതാംകോട് സ്വദേശി അബ്ദുൽ ഷമീം (29), തൗഫിഖ് (27) എന്നിവരാണെന്നു പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് ഉദ്ദേശ്യം വ്യക്തമായത്. ഷമീം ബെംഗളൂരുവിൽ അറസ്റ്റിലായ തീവ്രവാദികളുടെ സംഘത്തിൽ പെട്ടയാളാണ്. പ്രതികളുടെ നാടായ തിരുവിതാംകോട്ടു നിന്ന് 20 കിലോമീറ്റർ മാത്രം അകലത്തിലുള്ള ചെക്പോസ്റ്റിലെ സംവിധാനങ്ങളും പരിസരവും സംബന്ധിച്ച പരിചയമാകാം പ്രതികാരത്തിന് […]

Read More

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നതായി പരാതി; കാണാതായ പശുവിനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് കാലുകള്‍ ബന്ധിക്കപ്പെട്ട് ചത്ത നിലയില്‍

പാലക്കാട്: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാടാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് മാസപറമ്ബ് സ്വദേശി വിനോദ് കുമാറാണ് പരാതിക്കാരന്‍. ഈ മാസം അഞ്ചാം തീയ്യതി മുതലാണ് വിനോദിന്റെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് രാവിലെ പശുവിനെ കെട്ടിയിട്ടതായിരുന്നു. എന്നാല്‍, വൈകുന്നേരം മുതല്‍ പശുവിനെ കാണാതായി. പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഒരു […]

Read More

ഫെയ്സ് ബുക്ക് അല്‍ഗൊരിതവുമായി വ്യാജ സന്ദേശം; വ്യക്തമാക്കി കേരളാ പോലീസ്

ഫെയ്സ് ബുക്ക് അല്‍ഗൊരിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വലിയൊരു വ്യാജ സന്ദേശമാണ് ഇപ്പോള്‍ മലയാളികള്‍ ആഘോഷിക്കുന്നത്. ഫെയ്സ് ബുക്ക് അല്‍ഗൊരിതം മാറ്റിയെന്നുമുള്ള ഒരു വ്യാജ സന്ദേശമാണ് പലഭാഗങ്ങളിലും പല സമയങ്ങളിലായി പ്രചരിക്കപ്പെട്ടത്. ഇത് സംബന്ധിച്ച്‌ കേരളാ പോലീസാണ് ഇപ്പോള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് അല്‍ഗൊരിതം മാറ്റിയെന്നും ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയുള്ളൂ എന്നുമായിരുന്നു വ്യാജ പ്രചരണം. ഒരാള്‍ ഒരു പോസ്റ്റിട്ടാല്‍ പിന്നെ അത് കോപ്പി പേസ്റ്റ് ആവുകയും… […]

Read More

രാഹുല്‍ പശുപാലനും രശ്മി നായര്‍ക്കും കുരുക്കായി പോക്‌സോ വകുപ്പും

തിരുവനന്തപുരം: മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ ചുംബന സമര സംഘാടകരും സൈബര്‍ പോരാളികളുമായ രാഹുല്‍ പശുപാലനും രശ്മി.ആര്‍.നായരുമടക്കമുള്ള സെക്‌സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളോട് ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാര്‍ച്ച്‌ 23ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച്‌ പെണ്‍വാണിഭം നടത്തിയ സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ , കൊള്ളസംഘത്തലവനുമായ അക്‌ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ […]

Read More

സിനിമ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. മഞ്ജു വാര്യരും സണ്ണിവെയ്നും പ്രധാന താരങ്ങളാവുന്ന ‘ചതുര്‍മുഖം‘ എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളക്കിയതിനെ തുടര്‍ന്ന് താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ചതുര്‍മുഖം. രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം […]

Read More