Blog Post

Karanavars > News

പേടിച്ചതു തന്നെ സംഭവിച്ചു; ടീം ഇന്ത്യയ്‌ക്കൊപ്പം ന്യൂസീലന്‍ഡിലേക്കു പറക്കാന്‍ സഞ്ജുവില്ല

മുംബൈ: അങ്ങനെ ഒടുവില്‍ മലയാളി ആരാധകര്‍ പേടിച്ചതുതന്നെ സംഭവിച്ചു. ടീം ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് ട്വന്റി 20 പരമ്ബരകളിലും അംഗമായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായി. ഈ മാസം 24-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബരയ്ക്കുള്ള ടീമില്‍നിന്നാണ് സഞ്ജു പുറത്തായത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്ബരയില്‍ നിന്ന് വിട്ടുനിന്ന ഓപ്പണര്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് സ്ഥാനം നഷ്ടമായത്. രോഹിത്തിനൊപ്പം പേസ് ബൗളര്‍ മുഹമ്മദ് ഷമി മടങ്ങിയെത്തി. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച […]

Read More

എ.എസ്.ഐയുടെ കൊലപാതകം; ആസൂത്രണം നടന്നത് കേരളത്തില്‍ ! കൂടുതല്‍ തെളിവ്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് എ.എസ്.ഐ വിന്‍സെന്റെ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. വെടിവയ്പ്പിന് രണ്ട് ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 7, 8 തീയതികളില്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവര്‍ താമസിച്ചത് വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീടിലാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന […]

Read More

ഷവര്‍മ ഉണ്ടാക്കാന്‍ തീവണ്ടിയിലെത്തിച്ച 600 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹോട്ടല്‍ ആവശ്യത്തിനായി കൊണ്ടുവന്ന 600 കിലോ പഴകിയ കോഴിയിറച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. മംഗള–നിസാമുദ്ദീന്‍ എക്പ്രസ് തീവണ്ടിയില്‍ 60 കിലോവീതം വരുന്ന 10 തെര്‍മോക്കോള്‍ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചി പിടികൂടിയത്. ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഫ്രീസര്‍ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറില്‍ […]

Read More

‘ലക്ഷ്മി’യെ വിട്ടുകിട്ടാന്‍ ഹേബിയസ് കോര്‍പസുമായി സദ്ദാം സുപ്രിംകോടതിയില്‍; ആന ഇന്ത്യന്‍ പൗരനോ എന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ആനയ്ക്ക് വേണ്ടി ഹേബിയസ് കോര്‍പസ് ഹരജിയുമായി പാപ്പാന്‍ സുപ്രിംകോടതിയില്‍. ഡല്‍ഹിയിലെ അവസാനത്തെ ആനയായ ലക്ഷ്മിയെ വിട്ടുകിട്ടുന്നതിനു വേണ്ടിയാണ് പാപ്പാനായ സദ്ദാം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ഒരു മൃഗത്തിന് വേണ്ടി സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചതില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. ഹരജി പരിഗണിക്കവേ ആന ഇന്ത്യന്‍ പൗരനാണോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു. സദ്ദാമിന്റേയും ലക്ഷ്മിയുടേയും കഥ കേള്‍ക്കാം, ഡല്‍ഹിയില്‍ യൂസഫ് അലി എന്നയാളുടെ ആനയായിരുന്നു ലക്ഷ്മി. 2008 […]

Read More

5000 എംഎഎച്ച്‌ ബാറ്ററിയും ക്വാഡ് ക്യാമറയും; റിയല്‍മി 5ഐ ഇന്ത്യയില്‍; വില: 8999 രൂപ

ഈ ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണിത്. റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്. ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച്‌ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 4 ജിബി റാം […]

Read More

മോഹന്‍ലാല്‍ ഇടപെട്ടു: ഷെയ്നും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ധാരണയില്‍; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും

കൊച്ചി: ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനും ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിര്‍ദേശം നല്‍കി. നിര്‍ദേശം അംഗീകരിച്ച ഷെയ്ന്‍ നിഗം ഇത് സംബന്ധിച്ച രേഖാമുലമുള്ള ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന അമ്മയുടെ എക്സിക്യൂടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. ആദ്യം എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഷെയ്ന്‍ […]

Read More

ഇരുപത്തഞ്ച് വര്‍ഷങ്ങളായി പൂട്ടിക്കിടന്ന സ്റ്റീല്‍ ഫാക്ടറിക്ക് പുതുജീവന്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍; ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി ഈ മാസം 20ന് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

ആറ്റിങ്ങല്‍: ഇരുപത്തഞ്ച് വര്‍ഷങ്ങളിലേറെയായി പൂട്ടിക്കിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറിക്ക് പുതുജീവന്‍ വയ്ക്കുന്നു. ഈ മാസം 20ന് ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഈ മാസം 20ന് പ്ലാന്റ് ഉദ്ഘാടനം ചെയ്യും. 20 കോടി രൂപ ചിലവഴിച്ചാണ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റ് തുറക്കുന്നത്. 1963ല്‍ ആരംഭിച്ച സ്റ്റീല്‍ ഫാക്ടറിക്ക് 1994 താഴ് വീഴുകയായിരുന്നു. കനത്ത നഷ്ടം നേരിട്ട സാഹചര്യത്തിലായിരുന്നു പ്ലാന്റ് […]

Read More

സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തരുത് -ബെഹ്റ

കൊല്ലം: സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്നാഥ്‌ ബെഹ്റ. പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ വിളിച്ചുവരുത്താന്‍ പാടില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും വിളിച്ചുവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നിയമവിരുദ്ധമായി ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ രേഖപ്പെടുത്തണമെന്നും അവര്‍ക്ക് നിയമ സഹായവും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകന്‍റെയോ വനിതാ […]

Read More

കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം

കളിയിക്കാവിള: കേരള – തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐ വില്‍സണ് ഒരു കോടി രൂപ സഹായധനം. തമിഴ്നാട് സര്‍ക്കാരാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.ജോലിയില്‍ നിന്ന് വിരമിക്കാന്‍ 15 മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എ.എസ്.ഐവില്‍സണ്‍ ചെക്ക് പോസ്റ്റില്‍ വെടിയേറ്റ് മരിച്ചത്. മാര്‍ത്താണ്ഡം പരിത്തിവിളയില്‍ യേശുദാസിന്റെ മകനാണ് . ഏഞ്ചല്‍ മേരിയാണ് ഭാര്യ. മൂത്തമകള്‍ റെനീജ വിവാഹിതയാണ് . ബുദ്ധി സ്ഥിരതയില്ലാത്ത ഇളയമകള്‍ വിനീതയെ […]

Read More

ഇ​റാ​ന് ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധ​മു​ണ്ടാ​കില്ല : ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​ന് ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധ​മു​ണ്ടാ​കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ ഉപരോധങ്ങള്‍മൂലം ടെ​ഹ്റാ​ന്‍റെ സ്ഥി​തി വ​ള​രെ മോശമായിരിക്കുകയാണ് . ഇ​റാ​നി​ല്‍ ഇ​പ്പോ​ള്‍ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ അവസ്ഥയാണ് ഉള്ളത് . പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​റാ​ന്‍ ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന് നോ​ക്കാ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ്യോ​മ​താ​വ​ള​ങ്ങ​ള്‍ക്ക് നേ​രെ ഇ​റാ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക ഇ​റാ​നു​മേ​ല്‍ ഉ​പ​രോ​ധ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More