Blog Post

Karanavars > News

വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം’. ; ആഗ്രഹം വെളിപ്പെടുത്തി ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. സിനിമയില്‍ റോബോട്ടായി വേഷമിട്ട ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. ഹാസ്യതാരം സൂരജായിരുന്നു ആ കുഞ്ഞു മനുഷ്യന്‍.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെന്നും സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചതെന്നും സൂരജ് പറഞ്ഞു. ടിവി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ സൂരജ് 20-ഓളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. സിനിമയില്‍ ശരിക്കുള്ള കുഞ്ഞപ്പന്‍ നടന്‍ സൂരജ് […]

Read More

ആഡംബര ബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ തന്നെ റൂട്ട് ബസുകളായി ഓടാം; കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ നീക്കം; ടിക്കറ്റ് നിരക്കും മുതലാളിയുടെ ഇഷ്ടത്തിന്; കെ എസ് ആര്‍ ടി സിക്കും സാധാരണ ബസുകള്‍ക്കും ഭീഷണി

തിരുവനന്തപുരം: മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ റൂട്ട് ബസുകളായി ഓടാവുന്ന തരത്തിലാണ് ഭേദഗതി ചെയ്യുന്നത്. ഇതിനുള്ള കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇതുപ്രകാരം, 22ല്‍ കൂടുതല്‍ സീറ്റുകളുള്ള ലക്ഷ്വറി എ സി ബസുകള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ റൂട്ട് ബസായി ഓടാനാകും. കെ എസ് ആര്‍ ടി സിയെയും ലക്ഷ്വറി അല്ലാത്ത സ്വകാര്യ ബസുകളെയും പുതിയ നിയമം സാരമായി ബാധിക്കും. സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ […]

Read More

നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ […]

Read More

മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ആക്രമണം, രണ്ട് പേര്‍ക്ക് പരിക്ക്

ഇടുക്കി: തൊടുപുഴയില്‍ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സി.ഐ.ടി.യു സംഘം മര്‍ദ്ദിക്കുകയായിരുന്നു. മാനേജര്‍ ജോയ്, ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ പൊലീസ് തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ മുഖത്തും, കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മുത്തൂറ്റ് സ്ഥാപനം തുറന്നത്. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി […]

Read More

രാജ്യത്തെ മുഴുവന്‍ ഡ്രോണുകളും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണം; വ്യോമയാന മന്ത്രാലയം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31ന് മുന്‍പായി ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍.പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷാ ശക്തമാക്കാനാണ് എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് നിലവില്‍ അനധികൃതമായി 50,000 മുതല്‍ 60,000 ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. digitalsky.dgca.gov.in എന്ന […]

Read More

കളിയിക്കാവിള എ.എസ്.ഐ കൊലപാതകം: മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: നാഗര്‍കോവില്‍ ദേശീയ പാതയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എസ്.ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം പുരോഗമിക്കവെയാണ് പ്രതികളായ അബ്‌ദുള്‍ ഷമീറും തൗഫീകും പിടിയിലായത്. ഉഡുപ്പി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്.

Read More

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്ബര; ഇന്ന് ഉച്ചയ്ക്ക് മുംബൈയില്‍

മുംബൈ: ഇന്ത്യ– ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്ബര ഇന്ന് തുടങ്ങും. മുംബൈയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി ആരംഭിക്കുക. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളാണ് ഇന്ന് കളിക്കളത്തില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്ബര നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുന്നത്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറാവുന്നതായിരിക്കും. വിരാട് കോലി നാലാംസ്ഥാനത്തേക്ക് ആയിരിക്കും ഇറങ്ങുക. വാംഖഡേയില്‍ മഞ്ഞുവീഴ്ച ഉള്ളത് കൊണ്ട് ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാന്‍ ആണ് സാധ്യത.

Read More

പൗരത്വ ഭേദഗതി നിയമം വിവേചനപരം: സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ റിട്ട് ഹ‌ര്‍ജി സമര്‍പ്പിച്ചു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പൗത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 132ആം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണിത്. ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്ന 14ആം അനുച്ഛേദത്തിന്റെ ലംഘനമാണ് പൗത്വ ഭേദഗതി നിയമം, നിയമത്തിലൂടെ മുസ്ലീം ജനവിഭാഗങ്ങളോട് മതപരമായ വിവേചനം […]

Read More

നിര്‍ഭയ കേസ്; പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ദില്ലി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എന്‍.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസിലെ നാല് പ്രതികള്‍ക്കും ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. […]

Read More

തൃശ്ശൂരില്‍ കാറിടിച്ച്‌ വഴി യാത്രക്കാരായ നാല് പേര്‍ മരിച്ചു

തൃശ്ശൂര്‍: തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരപരുക്ക് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. തുമ്ബൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട […]

Read More