Blog Post

Karanavars > News

പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു…

ദില്ലി: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ D പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്. 19മത്തെ വയസില്‍ ഇന്ത്യന്‍ ദേശീയ ടീമിനായി കളിച്ച പാര്‍ത്ഥിവ് പട്ടേല്‍ 35മത്തെ വയസിലാണ് ക്രിക്കറ്റിനോട് വിട പറയുന്നത്. ഇന്ത്യയ്ക്കായി 25 ടെസ്റ്റും,39 ഏകദിനങ്ങളും, 2 ട്വന്‍റി ട്വന്‍റിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സും, ഏകദിനത്തില്‍ 736 റണ്‍സും, ട്വന്‍റി 20യില്‍ 36 റണ്‍സും അന്താരാഷ്ട്ര തലത്തില്‍ നേടി. ഇന്ത്യയ്ക്ക് […]

Read More

കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​ക്ക് കോ​ഴി​ക്കോ​ട് കോ​ര്‍​പറേ​ഷ​ന്‍ നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ ഭാ​ര്യ ആ​ശ​യ്ക്ക് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ നോ​ട്ടീ​സ്. അ​ന​ധി​കൃ​ത വീ​ട് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സം​ബ​ര്‍ 17-ന് ​ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നാ​ണ് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ആ​ശ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച​ത്. കെ.​എം ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍​കു​ന്നി​ലെ വീ​ട് ആ​ശ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി​യി​ലാ​ണ്. ഇ​തി​ന്‍റെ നി​ര്‍​മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്നു നേ​ര​ത്തെ കോ​ര്‍​പറേ​ഷ​ന്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ക്ര​മ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു നോ​ട്ടീ​സ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​മാ​ണെ​ങ്കി​ലും എം​എ​ല്‍​എ​യു​ടെ മാ​ലൂ​ര്‍​കു​ന്നി​ലെ വീ​ട് പൊ​ളി​ക്കേ​ണ്ടി വ​രി​ല്ല. പ​ക​രം പി​ഴ​യൊ​ടു​ക്കി​യാ​ല്‍ മ​തി​യെ​ന്ന് കോ​ഴി​ക്കോ​ട് […]

Read More

കേന്ദ്രവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷകര്‍

ഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപെട്ടു ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം . ഭാവി പരിപാടികളില്‍ ഇന്ന് തീരുമാനം എടുക്കും . കര്‍ഷകര്‍ സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രി സഭ ഉപസമിതി ഇന്ന് യോഗം ചേരും.കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വെക്കുന്ന നിര്‍ദേശങ്ങളാവും സമിതി ചര്‍ച്ച ചെയ്യുക. കര്‍ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ പതിനൊന്നുമണിയോടെ നല്‍കാം ഇന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര […]

Read More

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഉച്ചക്ക് 2 മണി മുതല്‍ […]

Read More

ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്

ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്. തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ അടക്കം മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ് അഞ്ജു. ഈ നേട്ടം ഒരു വൃക്കയുമായി ജീവിച്ചു കൊണ്ടാണെന്ന വെളിപ്പെടുത്തല്‍ കായികലോകത്തെ അമ്ബരപ്പിച്ചിരിക്കുകയാണ്. ‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിന്റെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ പോലും അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- അഞ്ജു കുറിച്ചു. കേന്ദ്ര കായിക മന്ത്രി കിരണ്‍ […]

Read More

ആന്ധ്രയില്‍ അജ്ഞാതരോഗം പടരുന്നു; ഒരാള്‍ മരിച്ചു; രോഗം സ്ഥീരീകരിച്ചത് 292 പേര്‍ക്ക്;വിഷയത്തില്‍ വിശദീകരണം നല്‍കാതെ അധികൃതര്‍

എല്ലൂരു: ആന്ധ്രപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം ബാധിക്കുന്നവര്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരിച്ചത്.രോഗം ബാധിച്ചവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്ന് പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.വിഷാംശമുള്ള ഏതെങ്കിലും ജൈവവസ്തുക്കളായിരിക്കാം രോഗത്തിന് […]

Read More

ഇന്ധന വില വീണ്ടും കൂടി ; പെട്രോള്‍ വില 85 കടന്നു, ഡീസല്‍ 80 ന് അടുത്തേയ്ക്ക്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 83.96ഉം ഡീസല്‍ വില 78.01 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില […]

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്ഥലത്ത് തിക്കും തിരക്കും

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനുളള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ തിക്കും തിരക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ യാതൊന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിതരണ കേന്ദ്രത്തില്‍ തടിച്ച്‌ കൂടിയത്. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച്‌ തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിച്ചില്ല. പല ഉദ്യോഗസ്ഥരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പോലും വിതരണ കേന്ദ്രത്തില്‍ ആരും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ഉടനീളം […]

Read More

ഇന്ന് 5 ജില്ലകളിൽ റെഡ് അലേർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി‘ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടന്നതായും ഡിസംബർ 4ന് പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നു ഇതിന്റെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 2020 ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്‘ […]

Read More

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അമ്മ വിജി(29) യെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ‘വിജി ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്നു. തിങ്കളാഴ്ച മുതല്‍ വിജിയുടെ […]

Read More