ബുറേവി തീരം തൊട്ടു; ശ്രീലങ്കയിൽ കനത്ത മഴ.. നാളെ കേരള തീരത്തേക്ക്..ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം; തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി‘ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയണ് ബുറെവി തീരം തൊട്ടത്.ശ്രീലങ്കന്‍ തീരത്ത് ബുറെവി കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. ജാഫ്‌ന, മുല്ലൈതീവ്, കിള്ളിനോച്ചി എന്നീ മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ബുറെവിയില്‍ നിരവധി നിരവധി വീടുകള്‍ തകര്‍ന്നു. വന്മരങ്ങളുള്‍പ്പെടെ കടുപുഴകി വീണിട്ടുണ്ട്.75,000ത്തോളം പേരെയാണ് പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ മാറ്റിപാർപ്പിച്ചിരിക്കുന്നത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ 7 ജില്ലകളിൽ കനത്ത […]