വീൽചെയറിൽ കാത്തിരുന്നു: 88-കാരിയായ സാവിത്രിയമ്മയെ തേടി മുഖ്യമന്ത്രി രാമനിലയത്തിന് മുന്നിലെത്തി
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാൻ രാമനിലയത്തിന് മുന്നിൽ വീൽചെയറിൽ കാത്തിരുന്ന 88 വയസ്സുകാരിയായ സാവിത്രിയമ്മയ്ക്ക് സന്തോഷം നൽകി മുഖ്യമന്ത്രി നേരിട്ടെത്തി. തൃശ്ശൂരിലെ പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷം രാമനിലയത്തിൽ വിശ്രമിക്കുകയായിരുന്ന മുഖ്യമന്ത്രി, അമ്മൂമ്മയുടെ കാത്തിരിപ്പ് അറിഞ്ഞ ഉടൻ സുരക്ഷാ കാര്യങ്ങൾ മാറ്റിവെച്ച് സാവിത്രിയമ്മയുടെ അടുത്തേക്ക് എത്തുകയായിരുന്നു. മണിക്കൂറുകളോളമാണ് വീൽചെയറിൽ ഇരുന്നുകൊണ്ട് ഈ അമ്മൂമ്മ മുഖ്യമന്ത്രിയെ കാത്തിരുന്നത്. മുഖ്യമന്ത്രി പുറത്തേക്ക് വരുമ്പോൾ ഒരു നോക്ക് കാണാനും സംസാരിക്കാനുമായിരുന്നു സാവിത്രിയമ്മയുടെ ആഗ്രഹം. എന്നാൽ, അമ്മൂമ്മയുടെ ആഗ്രഹം അറിഞ്ഞ മുഖ്യമന്ത്രി, […]