ബോഡി ഷെയിമിങ് ചോദ്യം: ഗൗരി ജി കിഷൻറെ ശക്തമായ പ്രതികരണം
ചെന്നൈ: പുതിയ തമിഴ് ചിത്രമായ ‘അദേഴ്‌സി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിനിടെ ശരീരഭാരത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച വ്ലോഗർക്ക് നടി ഗൗരി ജി കിഷൻ ചുട്ട മറുപടി നൽകിയത് വലിയ വാർത്തയായി. നായികയുടെ ഭാരം എത്രയാണെന്ന് ചിത്രത്തിലെ നായകനോട് ചോദിച്ചതാണ് ഗൗരിയെ പ്രകോപിപ്പിച്ചത്. തൻ്റെ ശരീരഭാരം അറിയേണ്ടത് എന്തിനാണെന്നും, ഇത് സിനിമയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗൗരി ചോദ്യം ചെയ്തു. ഇത് ശുദ്ധ വിഡ്ഢിത്തമാണ് എന്നും മാപ്പ് പറയണമെന്നും ഗൗരി തുറന്നടിച്ചു. ഇത്തരം ബോഡി ഷെയിമിങ് ചോദ്യങ്ങൾ […]