റോഡിൽ സ്പീഡ് ക്യാമറയുണ്ടോ, വേഗപരിധി എത്ര? കിയയുടെ വാഹനങ്ങൾ മുന്നറിയിപ്പ് നൽകും!
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറകളെക്കുറിച്ചും നിലവിലെ വേഗപരിധിയെക്കുറിച്ചും വാഹനമോടിക്കുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്ന നൂതന സംവിധാനവുമായി കിയ (Kia) രംഗത്ത്. ഡ്രൈവർമാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഈ ഫീച്ചർ കിയയുടെ പുതിയ മോഡലുകളിലാണ് ഉൾപ്പെടുത്തുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. വേഗപരിധി ലംഘിച്ച് മുന്നോട്ട് പോകുന്ന സാഹചര്യങ്ങളിൽ ശബ്ദത്തിലൂടെയും ദൃശ്യത്തിലൂടെയും മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. ഓൺ-ബോർഡ് നാവിഗേഷൻ സിസ്റ്റം, ജി.പി.എസ്, മറ്റ് സെൻസറുകൾ എന്നിവയുടെ സഹായത്തോടെയാണ് […]