ഒരു നിർമാതാവ് എത്രകാലം ഇത് സഹിക്കണം’; ഷറഫുദ്ദീനോട് ‘ചൂടാകുന്ന’ വിനായകൻ: വിഡിയോ പുറത്ത്
കൊച്ചി: നടനും നിർമാതാവുമായ ഷറഫുദ്ദീനോട് നടൻ വിനായകൻ ചൂടായി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ഒരു നിർമാതാവ് എത്ര കാലം ഇത് സഹിക്കണം’ എന്ന തലക്കെട്ടോടെ ഷറഫുദ്ദീൻ തന്നെയാണ് ഈ വിഡിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്. പുതിയ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ സംഭവമാണ് വിഡിയോയിൽ ഉള്ളതെങ്കിലും, ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഒരു രസകരമായ രംഗം മാത്രമാണെന്നാണ് റിപ്പോർട്ട്. ‘ഡേറ്റിന്റെ’ കാര്യത്തെ ചൊല്ലിയാണ് വിനായകൻ കാരവനുള്ളിലിരുന്ന് ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നത്. വിനായകന്റെ ചോദ്യങ്ങൾക്ക് സമാധാനപരമായി […]