ഇതാണ് ബെസ്റ്റ് ടൈം! ചെറുകിട കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇതു നല്ല അവസരം: ബിഎസ്ഇ ഡപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.ജി. സെന്തിൽവേലൻ
തിരുവനന്തപുരം: നിലവിലെ സാമ്പത്തിക അന്തരീക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇ.) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള ഏറ്റവും മികച്ച സമയമാണെന്ന് ബി.എസ്.ഇ. (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് ടി.ജി. സെന്തിൽവേലൻ അഭിപ്രായപ്പെട്ടു. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എസ്.എം.ഇ.കൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതും, നിക്ഷേപകരുടെ വർദ്ധിച്ചു വരുന്ന താൽപ്പര്യവുമാണ് ലിസ്റ്റിങ്ങിന് ഇപ്പോഴത്തെ സാഹചര്യം അനുയോജ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് വഴി കമ്പനികൾക്ക് മൂലധനം കണ്ടെത്താനും, വികസന പദ്ധതികൾക്ക് വേഗത കൂട്ടാനും സാധിക്കും. കൂടാതെ, […]