ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
കോടികളുടെ സാമ്പത്തിക ബാധ്യതയും വിവാദങ്ങളും സൃഷ്ടിച്ച ലയണൽ മെസ്സിയുടെ കേരള സന്ദർശന വാഗ്ദാനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നിർണ്ണായക ദിവസമാണിന്ന്. റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്ററും കേസിൽ ഒന്നാം പ്രതിയുമായ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് വലിയ തോതിൽ തട്ടിപ്പും വ്യാജരേഖ ചമയ്ക്കലും നടത്തിയെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നടപടികൾ […]