കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവെന്ന് കുടുംബം
തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി ചികിത്സയിലായിരുന്ന വീട്ടമ്മ ദാരുണമായി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വിദ്യ വി.ജി (45) ആണ് മരണപ്പെട്ടത്. മരണത്തിന് പിന്നിൽ ഗുരുതരമായ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കുടുംബം തിരുവല്ല പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി ഈ മാസം 16-നാണ് വിദ്യയെ തിരുവല്ല ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് ക്ലിനിക്കിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു […]