മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര; ചിപ്സൺ ഏവിയേഷൻ സ്പോൺസർഷിപ്പിൽ ദുരൂഹതയെന്ന് ആരോപണം
മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാടങ്ങൾ ചൂടുപിടിക്കുന്നു. സർക്കാരിന് സാമ്പത്തിക ബാധ്യതയൊന്നുമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും, യാത്രയ്ക്കായി വിമാനം ഏർപ്പാടാക്കിയത് ചിപ്സൺ ഏവിയേഷൻസ് എന്ന സ്വകാര്യ കമ്പനിയാണെന്ന വിവരങ്ങൾ ഇന്ന് പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കർണാടകയിലെ കേളചന്ദ്ര ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചത്. ഇതിന്റെ ക്രമീകരണങ്ങൾ നടത്തിയത് കഴിഞ്ഞ മൂന്ന് വർഷമായി കേരള പൊലീസിന് വാടക ഹെലികോപ്റ്റർ സേവനം […]