Wednesday, 22nd January 2025
January 22, 2025

ഫേസ്ബുക്ക് ഇനി ‘മെറ്റ’; കമ്ബനിയുടെ പുതിയ പേര് പ്രഖ്യാപിച്ച്‌ മാര്‍ക്ക് സക്കര്‍ബര്‍ഗ്

  • October 29, 2021 10:16 am

  • 0

കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ മെറ്റഎന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചുആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പകരം ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇന്‍സ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്ബനിയുടെ പേരില്‍ മാറ്റം വരും.

ഫേസ്​ബുക്ക്​​ ഇന്‍കോര്‍പറേറ്റ്​ എന്നാണ്​ ഇത്രയും കാലം കമ്ബനി അറിയപ്പെട്ടിരുന്നത്​. ഇനി മുതല്‍ മെറ്റ ഇന്‍കോര്‍പറേറ്റ്​എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന്​ സുക്കര്‍ബര്‍ഗ്​ വ്യക്തമാക്കി.

സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്ബനിയുടെ പേരു മാറ്റിയത്. ഗെയിം, വര്‍ക്ക്, കമ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന മെറ്റാവെഴ്സ്എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.