ക്രിമിനൽ കേസുകളിൽ വർധന; കാരണം സൈബർ കുറ്റകൃത്യങ്ങൾ
January 21, 2025 2:28 pm
0
മനാമ: 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ക്രിമിനൽ കേസുകൾ കൂടാൻ കാരണം സൈബർ കുറ്റക്യ ത്യങ്ങളുടെ വർധന. ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ 21 ശതമാനം വർധനവാണ് കഴിഞ്ഞ വർഷമു ണ്ടായത്. കഴിഞ്ഞ വർഷം 57,668 ക്രിമിനൽ റിപ്പോർട്ടുകൾ പ്രോസിക്യൂട്ടർമാർ അന്വേഷിക്കുകയുണ്ടായി. 2023ൽ ഇത് 47,678 ആയിരുന്നു.കേസുകളുടെ വിശദാംശങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് നടന്ന വാർഷിക സമ്മേളനത്തിൽ അറ്റോർണി ജനറൽ ഡോ. അലി അൽ ബുവൈനൈനാണ് വിശദമാക്കിയത്. ക്രിമിനൽ കേസുകളുടെ എ ണ്ണത്തിൽ വർധന സൈബർ കുറ്റകൃത്യങ്ങളുടെ വർധനവിന് കാരണമാകുന്നതായി ഡോ. അൽ ബുയ് നൈൻ പറഞ്ഞു.
ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരി ച്ച് ദുരുപയോഗം കൂടുകയും ചെയ്യുന്നു. വികസനത്തിന് നാം കൊടുക്കേണ്ട വിലയാണിത്. ഇലക്ട്രോണി ക് സ്പെയ്‌സുകളുടെ ഉപയോഗം എല്ലാ മേഖലകളിലും വളരെയധികം വർധിച്ചു. അത് കുറ്റകൃത്യങ്ങൾ ക്കും ഒരു കാരണമാകുന്നുഡിജിറ്റൽ മുന്നേറ്റങ്ങളിൽനിന്ന് വളരെയധികം പ്രയോജനം നേടിയിട്ടുണ്ടെങ്കിലും, അതിന് ഒരു ഇരുണ്ട വശ മുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കണം. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 98 ശതമാനം കേസുകളിലും നടപടിയെടുത്തതായും ഡോ. അൽ ബുയനൈൻ എടു ത്തുപറഞ്ഞു