Sunday, 20th April 2025
April 20, 2025

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇനി ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.; അറിയാം

  • August 11, 2021 4:37 pm

  • 0

കോശവളര്‍ച്ച മൂലം ബാധിക്കുന്ന അര്‍ബുദങ്ങളെ തടയാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വളരെ സഹായകരമാണ്.

പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. എന്നാല്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലതായിരിക്കും.

കാബേജ്, കോളിഫ്ലവര്‍ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകള്‍ ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കും. ഈ ആന്‍റി ഓക്സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും.

മഞ്ഞളിന് ക്യാന്‍സര്‍ തടയാന്‍ കഴിവുണ്ട് എന്നത് നിരവധി ഗവേഷണഫലങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍ എന്ന സംയുക്തത്തിന് ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. അനിയന്ത്രിതമായ കോശവളര്‍ച്ച തടയാന്‍ കുര്‍കുമിന്‍ സഹായിക്കും. കറുവാപ്പട്ടയില്‍ ടാനിന്‍, എസന്‍ഷ്യല്‍ ഓയില്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. അതിനാല്‍ തന്നെ ഇവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും.