Wednesday, 22nd January 2025
January 22, 2025

വണ്ണം കുറയ്ക്കാന്‍ തേന്‍ കുടിക്കുന്നവരാണോ? സൂക്ഷിക്കുക ഇങ്ങനെ കഴിച്ചാല്‍ തേന്‍ വിഷമാകും

  • June 9, 2021 5:47 pm

  • 0

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍.ശരീരഭാരം കുറയ്ക്കാന്‍ തേന്‍ സഹായിക്കും. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലുണ്ട്. ചെറുതേന്‍ ഉണ്ടാക്കുന്ന തേനീച്ച പൂക്കളില്‍ നിന്നു മാത്രമേ തേന്‍ ശേഖരിക്കുന്നുള്ളൂ.

പൂക്കളുടെ അകത്ത് ഒട്ടേറെ അമോമാറ്റിക് മെഡിസിനല്‍ സംയുക്തങ്ങളുണ്ട്. തേനീച്ച തേന്‍ വലിച്ചെടുക്കുമ്ബോള്‍ ഈ മരുന്നും വലിച്ചെടുക്കുന്നു. തേനായി മാറുമ്ബോള്‍ മരുന്നും തേനിലലിയുന്നു. അങ്ങനെ ചെറുതേന്‍ ഇന്റലക്ച്വല്‍ ബൂസ്റ്റര്‍ആയി മാറുന്നുതേന്‍ ഒരിക്കലും ചൂടാക്കകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്.

തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്ബോള്‍ വിഷമാകും. പാലില്‍ തേന്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാല്‍ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച്‌ കുടിക്കാം. തേന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇതിനു സാധിക്കാത്തവര്‍ക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാം.ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും അതിരാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും.

തേനിലെ ഫാറ്റ് സോല്യുബിള്‍ എന്‍സൈമുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും.ഒരുസ്പൂണ്‍ തേനും ഒരുസ്പൂണ്‍ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേര്‍ത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്.തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം.

അതേസമയം ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.തേന്‍ കൂടുതല്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടാന്‍ കാരണമാകും. കൂടാതെ രക്തസ്രവം ഉള്ളവര്‍ തേന്‍ ഒഴിവാക്കുന്നതാണു നല്ലത്.മാത്രമല്ല തേന്‍ രക്താതിസമ്മര്‍ദം കുറയ്ക്കുന്നതുകൊണ്ട് രക്തസമ്മര്‍ദം കുറഞ്ഞവര്‍ തേന്‍ ഉപയോഗം കുറയ്ക്കണം.