Monday, 27th January 2025
January 27, 2025

രാജ്യത്ത് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചു; കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരിയെന്ന്

  • May 24, 2021 5:03 pm

  • 0

ന്യൂഡല്‍ഹി: കറുപ്പ്, വെളുപ്പ് ഫംഗസുകള്‍ക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞ ഫംഗസ് ബാധിച്ച രോഗി ഇപ്പോള്‍ ഗാസിയാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ മഞ്ഞ ഫംഗസ് അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം.

ലക്ഷണം

വിശപ്പില്ലായ്മ, ഭാരം കുറയല്‍, അലസത.

ഗുരുതരാവസ്ഥ

തുറന്ന മുറിവ് സുഖപ്പെടാന്‍ സമയമെടുക്കുക, പഴുപ്പ്, വൃണം അതീവ ഗുരുതമാകുക, അവയവങ്ങള്‍ തകരാറിലാകല്‍, നെക്രോസിസ് മൂലം കണ്ണുകള്‍ തകരാറിലാകുക.