Monday, 27th January 2025
January 27, 2025

രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 2.22 ലക്ഷം പേര്‍ക്ക്

  • May 24, 2021 11:00 am

  • 0

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു.

ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി ഉയര്‍ന്നു. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. കൊറോണ വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. നിലവില്‍ 27,20,716 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 19,60,51,962 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.