Monday, 27th January 2025
January 27, 2025

കര്‍ണാടകയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

  • May 22, 2021 2:26 pm

  • 0

ബംഗളൂരു: കോവിഡ്​ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയിരിക്കുന്നത്​. മുതിര്‍ന്ന മന്ത്രിമാരും ചീഫ്​ സെക്രട്ടറിയും മറ്റു വിദഗ്​ധരുമായി സംസാരിച്ചതിന്​ ശേഷമാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന്​ മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ പറയുകയുണ്ടായി.

വിദഗ്ദ്ധരുടെ നിര്‍ദേശത്തി​െന്‍റ അടിസ്​ഥാനത്തിലാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.

കൊറോണ വൈറസ് രോഗം​ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്​ക്​ നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി.

കോവിഡി​െന്‍റ രണ്ടാം തരംഗം രാജ്യത്ത്​ ആരംഭിച്ചതോടെ ഏപ്രില്‍ ഏഴുമുതല്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിലേറെയായി ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബംഗളൂരു നഗരത്തില്‍ ഉള്‍പ്പടെ രോഗവ്യാപനം കുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചത്​.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 32,218 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 353 മരണവും സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 23,67,742 ആയി ഉയര്‍ന്നു. 24,207 പേരാണ്​ കര്‍ണാകടയില്‍ മരിച്ചതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു. 5,14,238 പേരാണ്​ സംസ്​ഥാനത്ത്​ ചികിത്സയിലുള്ളത്​.