Monday, 27th January 2025
January 27, 2025

രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ്; 3,874 മരണം, സ്ഥിതി ആശങ്കാജനകം

  • May 20, 2021 10:55 am

  • 0

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3,874 പേരാണ് കോവിഡ് ബാധമൂലം മരിച്ചത്.

രാജ്യത്താകമാനം ഇതുവരെ 2,57,72,400 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്‌ ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 2,23,55,440 ആയി. നിലവിലെ സാഹചര്യത്തില്‍ പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം.

ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പഠനത്തിലാണ്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.