കൊവിഡ് പരിശോധന ഇനി വീടുകളില്‍, ഐസിഎംആര്‍ അനുമതി നല്‍കി; കിറ്റ് ഉടന്‍ വിപണിയിലെത്തും
May 20, 2021 9:13 am
0
ന്യൂഡല്‍ഹി: കൊവിഡ് പരിശോധന വീടുകളില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആര്‍ അനുമതി നല്‍കി. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തുക. പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കുക.
രോഗലക്ഷണമുളളവരും, കൊവിഡ് ബാധിതരുമായി സമ്ബര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാദ്ധ്യമാകുക.കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം.
ടെസ്റ്റില്‍ പോസിറ്റീവായാല്‍ വേറെ പരിശോധനകള്‍ നടത്തേണ്ട ആവശ്യമില്ല. ഇവര്‍ ക്വാറന്റീനിലേക്ക് മാറണമെന്ന് ഐസിഎംആര്‍ അറിയിച്ചു. പരിശോധന ലാബുകളിലെ തിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.