മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 5, 2021 12:14 pm
0
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം മമത ഉന്നയിച്ചിരുന്നു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാംതവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിച്ച ശേഷമായിരിക്കും മമത മുഖ്യമന്ത്രിയാകുക. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മമത. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുവേന്ദു അധികാരി വിജയിച്ചത്. മമത ബാനര്‍ജി വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. പിന്നീട് സുവേന്ദു അധികാരിക്ക് 1,10,764 വോട്ടുകളും മമതക്ക് 1,08808 വോട്ടുകളും ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ബംഗാളില്‍ 213 സീറ്റ് നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത്. ബി.ജെ.പിക്ക് 77 സീറ്റ് മാത്രമാണ് ലഭിച്ചത്.