കോവിഡ് വ്യാപനം, അതീവ ഗുരുതരം; രാജ്യത്ത് 3,68,147 പുതിയ രോഗബാധിതര്‍, മരണം 3417
May 3, 2021 10:31 am
0
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും ചെയ്തു. 3417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. മഹാരാഷ്ട്രയില്‍ 56647, കര്‍ണാടകയില്‍ 37,733, കേരളത്തില്‍ 31,959, ഉത്തര്‍പ്രദേശില്‍ 30,857 ആന്ധ്രപ്രദേശില്‍ 23,920 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
2,18,059 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 16,29,3003 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 34,13,642 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വാക്സിനേഷന് സൗജന്യമാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ വാക്സിന് ക്ഷാമം മൂലം മിക്ക സംസ്ഥാനങ്ങളിലും 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.