ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം, 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, മരണപ്പെട്ടത് 3498 പേര്‍
April 30, 2021 10:13 am
0
ന്യൂഡല്‍ഹി : രാജ്യത്ത് അതിരൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപനം തുടരുന്നതായി പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,86,452 പേര്‍ കൊവിഡ് ബാധിതരായി. 3498 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (66,159), കേരളം (38,607 ), ഉത്തര്‍പ്രദേശ് (35,104), കര്‍ണാടക (35,024) ഡല്‍ഹി (24,235) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. ഇതില്‍ മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ ലോക്ക്ഡൗണിലാണ്. ഡല്‍ഹിയില്‍ മാത്രം 395 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
കൊവിഡ് കേസുകള്‍ കുത്തനെ കൂടുമ്ബോഴും രാജ്യത്ത് പലയിടങ്ങളിലും വാക്സിന്‍ നല്‍കുന്നതില്‍ തടസം നേരിടുന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യ സഹായങ്ങള്‍ ഇന്ത്യയിലേക്ക് പ്രവഹിക്കുകയാണിപ്പോള്‍.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഓക്സിജന്‍ പ്രതിസന്ധി, വാക്സിന്‍ ക്ഷാമം എന്നിവയും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വിവധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച് ആരോഗ്യസെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരള, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഒരുപക്ഷേ രാജ്യം ലോക്ക്ഡൗണിലേക്കും നീങ്ങിയേക്കാം. കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.