Monday, 27th January 2025
January 27, 2025

24 മണിക്കൂറിനുള്ളില്‍ 3.6 ലക്ഷം രോഗികള്‍, മൂവായിരം കടന്ന് മരണം

  • April 28, 2021 11:00 am

  • 0

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ ഞെരിഞ്ഞമര്‍ന്ന് ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മരണം മൂവായിരം കടന്നു; കൃത്യമായി പറഞ്ഞാല്‍ 3293 പേര്‍. ലോകത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1.79 കോടിയായി. ഓക്‌സിജന്റെ അഭാവവും ഇന്ത്യന്‍ ആരോഗ്യമേഖലയെ മറ്റൊരു ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്.

തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ വര്‍ദ്ധനവ് മൂന്ന് ലക്ഷത്തിന് മുകളില്‍ രേഖപ്പെടുത്തുന്നത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്അതുകഴിഞ്ഞാല്‍ കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്. ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ്.

കേരളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ‌്തത്. ഇന്നലെ രോഗികളുടെ എണ്ണം ആദ്യമായി മുപ്പതിനായിരം കടന്നു. കഴിഞ്ഞ രണ്ട് ആഴ്‌ചകളെ അപേക്ഷിച്ച്‌ 255 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.