Wednesday, 23rd April 2025
April 23, 2025

കടുത്ത നടപടികള്‍ക്ക് കേന്ദ്രം; 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ഡൗണിന് ശുപാര്‍ശ

  • April 28, 2021 10:28 am

  • 0

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇതിനായി 150 ജില്ലകളുടെ പട്ടികയും തയ്യാറാക്കി. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയുള്ള നിയന്ത്രണമാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നിര്‍ദേശങ്ങളോട് കേന്ദ്രത്തിലെ മറ്റു വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കേരളത്തില്‍ ഇന്നലെ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്.