Wednesday, 23rd April 2025
April 23, 2025

മഹാരാഷ്ട്ര‍ പാല്‍ഘറിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 രോഗികള്‍ മരിച്ചു. അപകട കാരണം എയര്‍കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്‌

  • April 23, 2021 10:55 am

  • 0

മുംബൈ : മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 രോഗികള്‍ വെന്ത് മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ വിജയ് വല്ലഭ് ആശുപത്രിയിലാണ് ദാരൂണസംഭവമുണ്ടായത്.

പുലര്‍ച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അഗ്‌നിരക്ഷാ സേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിപ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്കൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു.