Wednesday, 29th January 2025
January 29, 2025

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്നു; പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു

  • April 21, 2021 3:48 pm

  • 0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു. നാ​സി​ക്കി​ലെ സാ​ക്കി​ര്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ടാ​ങ്ക​ര്‍ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ള്‍ പ്രാ​ണ​വാ​യു കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള രോ​ഗി​ക​ളാ​യി​രു​ന്നു മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ കൊ​ണ്ടു​വ​ന്ന ടാ​ങ്ക​റി​ലാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ വെ​ളു​ത്ത പു​ക​യാ​ല്‍ മൂ​ടി.

വാ​ത​കം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്ന​തും ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ചോ​ര്‍​ച്ച അ​ട​ച്ചു. ഓ​ക്സി​ജ​ന്‍ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളി​ല്‍ 31 പേ​രെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.