
കൊവിഡ് വ്യാപനം രൂക്ഷം, രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും
April 19, 2021 1:00 pm
0
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അവലോകന യോഗം ആരംഭിച്ചു. രാജ്യത്ത് ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2.73 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി കൊവിഡ് അവലോകന യോഗം ചേരുന്നത്. ഇന്നലെ രാജ്യത്തെ സ്ഥിതിഗതികള്‍ അദ്ദേഹം അവലോകനം ചെയ്തിരുന്നു. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും മോദി നിര്‍ദേശം നല്‍കിയിരുന്നു.