
രാജ്യത്തെ 24 മണിക്കൂറിനിടെ 2.73 ലക്ഷത്തിലേറപ്പേര്ക്ക് കോവിഡ് ബാധ
April 19, 2021 10:44 am
0
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേരാണ് കോവിഡ് പോസിറ്റീവായത് .തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. പുതുതായി 1,619 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു.
അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആണ്. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവര്‍ 12,38,52,566 പേരാണ് . അതെ സമയം കോവിഡിന്റെ രണ്ടാo തരംഗം പ്രായമായവരെ വിട്ട് യുവാക്കളെയാണ് പിടിമുറുക്കുന്നത് .ഡല്‍ഹിയില്‍ രോഗബാധിതരില്‍ 65 ശതമാനം ആളുകളും 45 വയസ്സില്‍ താഴെയുള്ളവരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘രണ്ടാം തരംഗത്തില്‍ 12നും 15നും താഴെ പ്രായമുള്ള കുട്ടികളില്‍ വരെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല’ –മഹാരാഷ്ട്ര കോവിഡ് ടാസ്ക് ഫോഴ്സ് അംഗമായ ഖുഷ്റവ് ഭജന്‍ ചൂണ്ടിക്കാട്ടുന്നു .