
ഒരു വനിത ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകേണ്ട സമയം അതിക്രമിച്ചു -എസ്.എ ബോബ്ഡെ
April 16, 2021 12:56 pm
0
ന്യൂഡല്‍ഹി: ഇന്ത്യക്ക് വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയമായെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ജുഡീഷ്യറിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കൊളീജിയത്തിെന്‍റ മനോഭാവം മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയില്‍ അഡ്ഹോക്ക് ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു ചീഫ് ജസ്റ്റിസിെന്‍റ അഭിപ്രായപ്രകടനം.
ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി വനിതാ അഭിഭാഷകര്‍ ജഡ്ജി സ്ഥാനം സ്വീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നിരസിക്കുകയാണെന്നും ബോബ്ഡെ പറഞ്ഞു.
ഒരു സ്ത്രീ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ബോബ്ഡെക്കൊപ്പം ബെഞ്ചിലുള്ള ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുര്യ കാന്ത് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹി ഹൈകോടതി വുമണ്‍ ലോയേഴ്സ് ഫോറം ചീഫ് ജസ്റ്റിസിന്‍െറ അഭിപ്രായം സ്വഗാതം ചെയ്ത് രംഗത്തെത്തി.
661 ഹൈകോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് വനിതകള്‍.