Wednesday, 23rd April 2025
April 23, 2025

കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വീക്കെന്‍ഡ് കര്‍ഫ്യൂ

  • April 15, 2021 3:25 pm

  • 0

ന്യൂഡല്‍ഹി: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വീക്കെന്‍ഡ് കര്‍ഫ്യൂപ്രഖ്യാപിച്ചു.

ആവശ്യസേവനങ്ങള്‍ മാത്രം അനുവദിക്കും. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

വിമാനത്താവളങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കര്‍ഫ്യൂ പാസ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം.മുന്‍കൂര്‍ നിശ്ചയിച്ച വിവാഹ പരിപാടികള്‍ക്കും കര്‍ഫ്യൂ പാസ്.

മാളുകള്‍, ജിംനേഷ്യങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, സ്പാകള്‍ തുടങ്ങിയവ അടച്ചിടണം.
ഓരോ മേഖലയിലും ഒരു ആഴ്ചച്ചന്ത മാത്രം തുറക്കാം.

സിനിമാശാലകളില്‍ 30% കാഴ്ചക്കാര്‍ മാത്രം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും.