Wednesday, 23rd April 2025
April 23, 2025

റഷ്യന്‍ വാക്‌സിന്‍ സ്പൂട്‌നിക് V ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ ചെയ്ത് വിദഗ്ദ സമിതി

  • April 12, 2021 4:05 pm

  • 0

ന്യൂഡല്‍ഹി: റഷ്യന്‍ വാക്‌സിന്‍ സ്പൂട്‌നിക് V ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി വിദഗ്ധ സമിതി. രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റഡ്ഡീസ് ലബോറട്ടറീസാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിമാസം 850 മില്യണ്‍ ഡോസ് ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് കമ്ബനി അവകാശപ്പെടുന്നു. രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡും കോവാക്‌സിനുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് അനുമതി നല്‍കുമെന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ തീരുമാനമമുണ്ടാകുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നുകൂടാതെ രാജ്യത്ത് ഒക്ടബറോടെ അഞ്ചു വാക്‌സിനുകള്‍കൂടി അുമതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി കേന്ദ്രത്തെ അറിയിച്ചിരുന്നു. സ്പുട്‌നിക് V, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നോവാക്‌സ്, സിഡസ് കാഡില, ഭാരത് ബയോടെകിന്റെ ഇന്‍ട്രനേസല്‍ വാക്‌സിന്‍ എന്നിവയാണ് ഒക്ടബറോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിനുകള്‍. രാജ്യത്ത് ഏതെങ്കിലും വാക്‌സിന് അടിയന്തര അനുമതി നല്‍കുമ്ബോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആശങ്ക അതിന്റെ സുരക്ഷയിയും ഫലപ്രാപ്തിയിലുമാണെന്ന് എഎന്‍ഐയോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിവിധ ക്ലിനിക്കല്‍, പ്രീക്ലിനിക്കല്‍ ഘട്ടങ്ങളിലായി 20 വാക്‌സിനുകള്‍ പരീക്ഷിക്കുന്നു. എന്നാല്‍ സ്പുട്‌നിക് V വാക്‌സിന് ആദ്യ അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാക്‌സിന്‍ നിര്‍മ്മാണത്തിനായി റഷ്യന്‍ ഡയറക്‌ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട്(ആര്‍ ഡി ഐ എഫ്) ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ബയോഫാര്‍മ, ഗ്രാന്‍ഡ് ഫാര്‍മ, സ്റ്റെലിസ് ബയോഫാര്‍മ, വിക്രോ ബയോടെക്, എന്നിവയുള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

രാജ്യത്ത് 850 ദശലക്ഷം ഡോസ് ഉല്പാദനശേഷിയാണ് സ്പുട്‌നിക് വാക്‌സിന്‍ പ്രതീക്ഷിക്കുന്നത്. ഇത് കോവിഡിനെതിരായ പോരാട്ടത്തിന് ഊര്‍ജം പകരുകയും ചെയ്യും. ജൂണ്‍ മാസത്തോടെ രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ ലഭ്യാമകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവേഷണം, ഉത്പാദനം, ക്ലിനിക്കല്‍ ട്രയല്‍ എന്നിവ മാറ്റാതെ വാക്‌സിനുകള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.