10 കോടി രൂപ കെട്ടിവച്ചാല്‍ മാത്രമെ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി
April 9, 2021 2:49 pm
0
ന്യൂഡല്‍ഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടല്‍ക്കൊല കേസിലെ നടപടി അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി. നേരത്തെ െകട്ടിവെച്ച 2.17 കോടി രൂപക്ക് പുറമെ പത്ത് കോടി രൂപകെട്ടിവെക്കണമെന്നാണ് ഇറ്റലിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പണം കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പ് ഇല്ല എന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വെടിയേറ്റ് മരിച്ച അജേഷ് പിങ്കി, ജലസ്റ്റിന്‍ എന്നിവരുടെ കുടുംബാംഗങ്ങളും സെന്റ് ആന്റണീസ് ബോട്ട് ഉടമ െഫ്രഡിയും നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് വ്യക്തമാക്കിയാതായി കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.
പണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അക്കൗണ്ടിലാണ് ഇറ്റലി നിക്ഷേപിക്കേണ്ടത്. ആ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ കെട്ടി വയ്ക്കണം. അതിന് ശേഷമേ കേസ് നടപടികള്‍ അവസാനിപ്പക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.